ക്രൈസ്റ്റ് കോളജില്‍ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ഡാറ്റാ സയന്‍സില്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ പ്രാധാന്യത്തെ കുറിച്ച് റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എംപ്ലോയ്മെന്റ് സി. രാജു ഡേവിഡ് ക്ലാസ് എടുത്തു. പുതിയ സാങ്കേതിക, ഡിജിറ്റല്‍ ലോകത്തില്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ പ്രവണതകളും അവസരങ്ങളും അദ്ദേഹം വിശദീകരിച്ചു.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് മാളിയേക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വകുപ്പ് അധ്യക്ഷന്‍ ഡോ. എം. ഡേവിസ് ആന്റണി, ശ്രുതി മോഹന്‍ എന്നിവര്‍ സംസാരിച്ചു.