സിപിഎം പള്ളിക്കാട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നില്‍പ്പ് സമരം നടത്തി
യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഎം പള്ളിക്കാട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നില്‍പ്പ് സമരം നടത്തി
ഇരിങ്ങാലക്കുട: യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഎം പള്ളിക്കാട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നില്‍പ്പ് സമരം നടത്തി. ഫാ. ഡിസ്മസ് റോഡ് ഉടന്‍ നവീകരിക്കുക. യാത്രാ ദുരിതത്തിന് പരിഹാരം കാണുക, യുഡിഎഫ് നഗരസഭ ഭരണ സമിതി ജനങ്ങളോട് മര്യാദ പുലര്‍ത്തുക. എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു സമരം.
ക്രൈസ്റ്റ് വിദ്യാനേകതനു മുന്‍പിലായി നടന്ന പ്രതിഷേധ നില്‍പ്പ് സമരം പൊറത്തിശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.ബി. രാജുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ സതി സുബ്രഹമണ്യന്‍ അധ്യക്ഷതവഹിച്ചു. ആര്.എല്‍. ജീവന്‍ലാല്‍, വി.എ. രാമന്, കെ.എന്‍. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.