സംഗമഗ്രാമം മാധവാചാരൃയന് ജീവിച്ചിരുന്ന മനയും വാനനിരീക്ഷണം നടത്തിയ ശിലയും ഗോവ ഗവര്‍ണ്ണര്‍ നാളെ സന്ദര്‍ശിക്കും
ഇരിങ്ങാലക്കുട: സംഗമഗ്രാമം മാധവാചാരൃയന് ജീവിച്ചിരുന്ന മനയും, വാനനിരീക്ഷണം നടത്തിയ ശിലയും ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന് പിള്ള സന്ദര്‍ശിക്കുന്നു. നാളെ രാവിലെ 11.30 മണിക്ക് ഇരിങ്ങാലക്കുടയില്‍ എത്തുന്ന അദ്ദേഹം, കല്ലേറ്റുംകരയില്‍ ഉള്ള ഇരിങ്ങാടപ്പള്ളി മനയിലും, ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തും.
14ാം നൂറ്റാണ്ടില്‍ ഇരിങ്ങാലക്കുടയില്‍ ജീവിച്ചിരുന്ന ഒരു ഗണിത ജ്യോതിശാസ്ത്രജ്ഞനാണ് സംഗമഗ്രാമ മാധവന്. യൂറോപ്പിലെ നാം അറിയുന്ന ഗണിത പണ്ഡിതന്മാരെക്കാള് മുന്‍പ് അവര്‍ കണ്ടുപിടിച്ച പല സിദ്ധാന്തങ്ങളും അവതരിപ്പിക്കുകയും അവ ഉപയോഗിച്ചു വാനനിരീക്ഷണം നടത്തുകയും ചെയ്യ മഹാ പണ്ഡിതനായിരുന്നു സംഗമ ഗ്രാമം മാധവന്.
ഗണിതശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ ഇന്ന് ലോകം അംഗീകരിക്കുന്നു. മാധവചാര്യന് രചിച്ച രണ്ടു ഗ്രന്ഥങ്ങള്‍ മാത്രമേ നമ്മുടെ മുന്പില് ഭാഗികമായെങ്കിലും ഇപ്പോള്‍ കൈവശം ഉള്ളു. മറ്റു ഗ്രന്ഥങ്ങള്‍ കണ്ടുപിടിച്ചു പുറത്തു കൊണ്ടുവന്നാല്‍ ലോക ഗണിത ശാസ്ത്ര ചരിത്രം കീഴ്മേല്‍ മാറിയും എന്ന് കരുതപ്പെടുന്നു.
തുടര്‍ന്നു ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ സന്ദര്‍ശനം നടത്തുന്ന ഗവര്‍ണ്ണര്‍ നിലവില്‍ കോളജ് പഠനം നടത്തുന്ന രണ്ടു പ്രധാന ഗവേഷണ വിഷയങ്ങളെ കുറിച്ച് നിരീക്ഷണം നടത്തും. കോളജിലെ അധ്യാപികയായ ഡോ. ലിറ്റി ചാക്കോ (മലയാളം വിഭാഗം) നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന സംഗമഗ്രാമ മാധവ ആചാര്യനെ കുറിച്ചുള്ള ഗവേഷണ പുരോഗതി ഗവര്‍ണര്‍ വിലയിരുത്തും.
സെന്റ് ജോസഫ്സ് കോളജിനെ അഭിനന്ദിച്ചുകൊണ്ടു നേരത്തെ ക്രേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധരമേന്ദ്രപ്രധാന് രാജ്യസഭയില്‍ പ്രസ്താവന നടത്തിയിരുന്നു. ദേശിയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഗവേഷണം നടത്തിയതിനു ഡോ. ലിറ്റി ചാക്കോയെ ഗവര്‍ണ്ണര്‍ ആദരിക്കും. ബോട്ടണി വിഭാഗം അധ്യാപികയായ ഡോ. ടി.വി. ബിനു നിലവില്‍ വാമന വൃക്ഷ കല എന്ന വിഷയത്തിലാണ് ഗവേഷണപ്രബന്ധം സമര്‍പ്പിച്ചിരിക്കുന്നത്.
ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന് പിള്ള രചിച്ച വാമന വൃക്ഷ കല എന്ന പുസ്തകത്തില്‍ നിന്നും പ്രജോതനം ഉള്‍കൊണ്ടുകൊണ്ടാണ് ബിനു ടീച്ചര്‍ ഗവേഷണം നടത്തികൊണ്ടിരിക്കുന്നത്. ജപ്പാന്റെ സംഭാവനയായി പരക്കെ വിശ്വസിച്ചുപോരുന്ന ബോണ്‍സായ് എന്ന രീതി, വാമന വൃക്ഷ കല എന്ന പേരില്‍ ഭാരതത്തില്‍ നില നിന്നിുന്നു. ഈ വസ്തുത വലിയ ഗവേഷണത്തിന്റെയും പഠനത്തിന്റെയും ഭാഗമായാണ് ശ്രീധരന് പിള്ള സര് പുറത്തുകൊണ്ടുവന്നത്.
വൃക്ഷങ്ങളെ വാമവൃക്ഷങ്ങള് ആക്കുന്ന പാരമ്പരകഥ രീതി, അതില്‍ അവയുടെ ഓഷധ മൂലൃത്തിന് ഉണ്ടാകുന്ന ഘടന മാറ്റം എന്നിവയെ കുറിച്ചാണ് ബിനു ടീച്ചറുടെ പഠനങ്ങള്‍. താന്‍ മുമ്പോട്ടുവച്ച ആശയത്തിന്റെ തുടര്പഠനങ്ങളെകുറിച്ച് ഗവര്‍ണ്ണര്‍ നിരീക്ഷണം നടത്തും. രാജ്ഭവന്റെ പ്രത്യേക ആദരം ബിനു ടീച്ചറിന് ഗവര്‍ണ്ണര്‍ സമര്‍പ്പിക്കും. ഏറെ അക്കാദമിക പ്രാധാന്യമുള്ള ഗവേഷണ വിഷയങ്ങളെ. ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ത്താന്‍ ഗവര്‍ണറുടെ സന്ദര്‍ശനം സഹായിക്കും എന്ന് പരക്കെ വിലയിരുത്തപ്പെടുന്നു.