മാപ്രാണം ഹോളിക്രോസ് തീര്‍ഥാടനദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് നാളെ കൊടികയറും
മാപ്രാണം: ഹോളിക്രോസ് തീര്‍ഥാടനദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് നാളെ കൊടികയറും. രാവിലെ 6.30ന് പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ കൊടിയേറ്റുകര്‍മം നിര്‍വഹിക്കും. ഇന്ന് രാവിലെ ആറിന് ദിവ്യബലി, സന്ദേശം, ദിവ്യകാരുണ്യപ്രദക്ഷിണം തുടര്‍ന്ന് 13 മണിക്കൂര്‍ ആരാധന ആരംഭം. രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിക്കും. രാത്രി ഏഴിന് ഫാ. പോളി കണ്ണൂക്കാടന്‍ സമാപനസന്ദേശം നല്‍കും.
തുടര്‍ന്ന് 12വരെയുള്ള നവനാള്‍ ദിവ്യബലിക്ക് ബിഷപ്പുമാരായ രാമനാഥപുരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട്, യുഎസ്എ ചിക്കാഗോ രൂപത ബിഷപ് മാര്‍ ജോയ് ആലപ്പാട്ട്, മാനന്തവാടി രൂപത (ഓക്സിലറി) ബിഷപ് മാര്‍ അലക്സ് താരാമംഗലം, ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍, ഷംഷാബാദ് രൂപത (ഓക്സിലറി) ബിഷപ് മാര്‍ തോമസ് പാടിയത്ത്, താമരശേരി രൂപത ബിഷപ് മാര്‍ റെമേജിയൂസ് ഇഞ്ചനാനിയില്‍, തൃശൂര്‍ അതിരൂപത (ഓക്സിലറി) ബിഷപ് മാര്‍ ടോണി നീലങ്കാവില്‍, കോട്ടയം സീറോ മലങ്കര (ഓക്സിലറി) ബിഷപ് മാര്‍ ഗീവര്‍ഗീസ് അപ്രേം എന്നിവര്‍ കാര്‍മികത്വം വഹിക്കും.
നവനാള്‍ദിനങ്ങളില്‍ വൈകീട്ട് 5.30ന് സെന്റ് ജോണ്‍ കപ്പേളയില്‍ വിശുദ്ധ കുരിശിന്റെ നൊവേനയും വചനസന്ദേശവും ഉണ്ടായിരിക്കും. 13ന് രാവിലെ 6.30ന് സമൂഹബലിയോടുകൂടി പ്രതിഷ്ഠാകുരിശ് ആദ്യമായി കൂട്ടില്‍ നിന്ന് ഇറക്കി പൊതുവണക്കത്തിനായി സമര്‍പ്പിക്കും. വൈകീട്ട് അഞ്ചിന് സെന്റ് ജോണ്‍ കപ്പേളയില്‍ ആള്തൂക്കത്തിലുള്ള ഇരുന്നൂറോളം വഴിപാട് തിരികള്‍ തെളിയിക്കും. തുടര്‍ന്ന് ഏഴിന് ഉണ്ണിമിശിഹാ കപ്പേളയില്‍ നിന്ന് പുഷ്പകുരിശ് എഴുന്നള്ളിപ്പ് ആരംഭിച്ച് 10ന് പള്ളിയില്‍ സമാപിക്കും.
തിരുനാള്‍ദിനമായ 14ന് രാവിലെ ആറിനും എട്ടിനും വൈകീട്ട് മൂന്നിനും ദിവ്യബലി ഉണ്ടായിരിക്കും. 10ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് അദിലബാദ് രൂപത ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന് കാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 3.30ന്റെ തിരുനാള്‍ പ്രദക്ഷിണത്തിന് ആദ്യമായി പ്രതിഷ്ഠകുരിശ് നഗരികാണിക്കലിനായി എഴുന്നള്ളിക്കും. 16ന് മരിച്ചവരുടെ ഓര്‍മദിനത്തില്‍ രാവിലെ 6.30ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള ദിവ്യബലി, സെമിത്തേരി സന്ദര്‍ശനം എന്നിവ ഉണ്ടായിരിക്കും.
21ന് എട്ടാമിട തിരുനാളിന് രാവിലെ ഒമ്പതിന് ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന് വശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ചുംബനവും. ഫാ. സിബു കള്ളാപറമ്പില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നേര്‍ച്ച ഊട്ട് ഉണ്ടായിരിക്കും.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോണി മേനാച്ചേരി, അസി. വികാരി ഫാ. ലിജോ മണിമലക്കുന്നേല്‍, കൈക്കാരന്മാരായ അനൂപ് ബേബി അറയ്ക്കല്‍, മില്സന് പാറമേല്‍, ടോമി എടത്തിരുത്തിക്കാരന്‍, ജനറല്‍ സെക്രട്ടറി ജോണ്‍ പള്ളിത്തറ, പബ്ലിസിറ്റി കണ്‍വീനര്‍ പോളി പള്ളായി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.