നവോത്ഥാനമൂല്യങ്ങള്‍ കവിതയിലേയ്ക്കാവാഹിച്ച കവിയാണ് സച്ചിദാനന്ദന്, മന്ത്രി ഡോ. ആര്. ബിന്ദു.
ഇരിങ്ങാലക്കുട: നവോത്ഥാനമൂല്യങ്ങള്‍ കവിതയിലേയ്ക്കാവാഹിച്ച കവിയാണ് സച്ചിദാനന്ദനെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. സച്ചിദാനന്ദം കാവ്യോത്സവത്തില്‍ കവിതയിലെ കലാശങ്ങള്‍ എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സമഗ്രാധിപത്യത്തിനും അമിതാധികാരത്തിനും എതിരായി മാനവിക മൂല്യങ്ങളെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഗീതസംവിധായകന് വിദ്യാധരന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏറ്റവുംമികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡുലഭിച്ച വിദ്യാധരന്മാസ്റ്ററെ മന്ത്രി ആദരിച്ചു. കോളജ് മാനേജര്‍ ഫാ. ജോയ് പീനിക്കപ്പറമ്പില്‍, അശോകന് ചരുവില്‍, പ്രഫ. സാവിത്രി ലക്ഷ്മണന്, ഷീബ അമീര്‍, രാവുണ്ണി, മുഹമ്മദ് അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു.
സച്ചിദാനന്ദന്റെ കായിക്കരയിലെ മണ്ണ് എന്ന കവിത ഇന്ദുമരളി ആലപിച്ചു. തുടര്‍ന്നു നടന്ന കാവ്യസമീക്ഷയില് ഡോ. അജയ് നാരായണന്, ശ്രീനന്ദിനി സജീവ്, ദര്‍ശന.കെ. ആര്, ജിബില്‍ പെരേര, ജയറാം വാഴൂര്‍, ഡോ. പി. സജീവ്കുമാര്‍, റീബപോള്, റെജില ഷെറിന്, ചാക്കോ ഡി അന്തിക്കാട്, ജെയ്ന ചക്കാമഠത്തില്‍ എന്നിവര്‍ സച്ചിദാനന്ദന് കവിതയിലെ വിവിധവിഷങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
കാവ്യവര്‍ഷം എന്ന സെഷന് ബി.കെ. ഹരിനാരായണന് ഉദ്ഘാടനംചെയ്തു. കാട്ടൂര്രാമചന്ദ്രന് ഉദ്ഘാടനംചെയ്തു. ജയറാം വാഴൂര്‍ സ്വാഗതവും ദീപ ആന്റണി നന്ദിയും പറഞ്ഞു. പി.ബി.ഹൃഷികേശന്‍, ശ്രീലത വര്‍മ്മ, പദ്മദാസ്, ബക്കര്‍ മേത്തല , വാസുദേവന്‍ പനമ്പിള്ളി, വിജേഷ് എടക്കുന്നി, സോബിന്‍ മഴവീട്, അഡ്വ.അംബരീഷ്, അജികുമാര്‍ നാരായണന്, ബിസ്സിഹരിദാസ്, എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. സി.വി.ബഷീര്‍ അവതരിപ്പിച്ച ഗസല്‍സന്ധ്യ അവിസ്മരണിമായി.