കാപ്പ കേസിലെ പ്രതി അറസ്റ്റില്
ആളൂര്: കാപ്പ നിയമപ്രകാരം തൃശ്ശൂര് ജില്ലയില് പ്രവേശിക്കുന്നതിന് നിയന്ത്രണ ഉത്തരവ് നിലനില്ക്കെ ജില്ലയില് പ്രവേശിച്ച പ്രതിയെ അറസ്റ്റു ചെയ്തു. തുരുത്തിപറമ്പ് തച്ഛനാടന് വീട്ടില് ജയന് (34) നെയാണ് ആളൂര് പോലീസ് അറസ്റ്റു ചെയ്തത്. ആറുമാസം തൃശൂര് ജില്ലയില് പ്രവേശിക്കുന്നതിന് നിരോധനം ഏര്പ്പെടുത്തിയ പ്രതി ജയന് നിരോധന ഉത്തരവ് ലംഘിച്ച് ജില്ലയില് പ്രവേശിച്ച് താമസിച്ചു വരികയായിരുന്നു.
തൃശൂര് റൂറല് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്ന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്റെ നേതൃത്വത്തില് ആളൂര് എസ്ഐ സുരേന്ദ്രന്, സ്ക്വാഡ് അംഗങ്ങളായ എസ്ഐ മാരായ ജയകൃഷ്ണന്, റോയ്, എഎസ്ഐ സൂരജ് എന്നിവരായിരുന്നു പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.