കാട്ടൂര്‍ മുനയം താത്കാലികബണ്ട് അന്വേഷണം നടത്തണം- കോണ്‍ഗ്രസും ബിജെപിയും
കാട്ടൂര്‍ മുനയം താത്കാലിക ബണ്ട് നിര്‍മാണത്തിന് പഴയമുള ഉപയോഗിച്ചതില്‍ അന്വേഷണം നടത്തണം- ബിജെപി
കാട്ടൂര്‍: മുനയം താത്കാലിക ബണ്ട് പഴയ മുളകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചത് മൂലം ബലക്ഷയം കൊണ്ട് ബണ്ട് പൊട്ടുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തി അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി കാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ഷെറിന്, ജന സെക്രട്ടറി സുചി നീരോലി, മണ്ഡലം കമ്മിറ്റിയംഗം എന്‍.ഡി. ധനേഷ്, രാജീവ് വേങ്ങശേരി, ആശിഷ ടി. രാജ്, സുലത ജനാര്ദ്ദനന്, വിന്‍സെന്റ് ചിറ്റലപ്പിള്ളി എന്നിവര്‍ സംസാരിച്ചു.
മുനയംബണ്ട് നിര്‍മാണം കാര്യക്ഷമമാക്കണം- കോണ്‍ഗ്രസ്
കാട്ടൂര്‍: മുനയംബണ്ട് നിര്‍മാണം കാര്യക്ഷമമായി നടത്തണമെന്ന് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നാലു പഞ്ചായത്തുകളുടെ കൃഷിയും സമീപത്തെ കുടിവെള്ള സ്രോതസ്സുകളും ഉപ്പുവെള്ളഭീഷണിയിലാകുന്നത് ഒഴിവാക്കണമെന്നും മണ്ഡലം പ്രസിഡന്റ് എ.പി. വില്‍സണ്‍ ആവശ്യപ്പെട്ടു. ബണ്ടുനിര്‍മാണത്തിന് പഴക്കംചെന്ന മുളകളുംമറ്റും ഉപയോഗിക്കുന്നത് നന്നാകില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷെറിന് തേര്‍മഠം, ബ്ലോക്ക് വൈസ് പ്രസിഡന്റ് രഞ്ചില്‍ തേക്കാനത്ത്, സെക്രട്ടറി എ.എ. ഡോമിനി, പി.ആര്. രാജന്, ബൈജു എന്നിവര്‍ സംസാരിച്ചു.