വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ ഇരിങ്ങാലക്കുടയില്‍ കെഎസ്ഇബി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്
ഇരിങ്ങാലക്കുട: വൈദ്യുതിചാര്‍ജ് വര്‍ധനയ്ക്കെതിരെ ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്തിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബിഷപ് ഹൗസ് പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധപ്രകടനം എം.പി. ജാക്സണ് ഉദ്ഘാടനംചെയ്തു. ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലന്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരായ സി.എസ്. അബ്ദുള്‍ഹക്ക്, സാജു പാറേക്കാടന്‍, പി.കെ. ഭാസി, ബാബു തോമസ് എന്നിവര്‍ സംസാരിച്ചു.