തിരുച്ചിരപ്പള്ളി എന്‍ഐടിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. രമ്യയെ മന്ത്രി ഡോ. ആര്. ബിന്ദു വസതിയില്‍ എത്തി ആദരിച്ചു
ഇരിങ്ങാലക്കുട: തിരുച്ചിരപ്പള്ളി എന്‍ഐടിയില്‍ നിന്നും ഫിസിക്സില്‍ ഡോക്ടറേറ്റ് നേടിയ ഡോ. രമ്യയെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു വസതിയില്‍ എത്തി ആദരിച്ചു. ഇരിങ്ങാലക്കുട കാറളം വെള്ളാനി സ്വദേശിനി ഊരാളത്ത് ധനവര്ധനന്, രതി ദമ്പതികളുടെ മകളാണ് യു.ഡി. രമ്യ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍നിന്ന് എംഎസ്സി ഫിസിക്സില്‍ (കാലിക്കട്ട് യൂണിവേഴ്സിറ്റി) അഞ്ചാം റാങ്ക് കരസ്ഥമാക്കിയ രമ്യ ഇപ്പോള്‍ തിരുച്ചിരപ്പള്ളി എന്‍ഐടിയില്‍ നിന്ന് ഫിസിക്സില്‍ പിഎച്ച്ഡി നേടിയിരിക്കയാണ്. നിലവില്‍ കല്പകം ഇന്ദിരഗാന്ധി ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ റിസര്‍ച്ച് അസോസിയേറ്റ് ആയി ജോലി ചെയ്യുകയാണ് ഈ മിടുക്കി. രമ്യയെ മന്ത്രി ഡോ. ആര്. ബിന്ദു അഭിനന്ദിച്ചു. വാര്‍ഡ് മെമ്പര്‍ ജ്യോതി പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മനോജ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് പട്ടത്ത്, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ പ്രകാശ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.