മുകുന്ദപുരം പബ്ലിക് സ്കൂളില്‍ വാര്‍ഷികാഘോഷം ഡിഐജി തോംസണ്‍ ജോസ് ഐപിഎസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: മണപ്പുറം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളില്‍ 22 മത് വാര്‍ഷികഘോഷം ഡിഐജി തോംസണ്‍ ജോസ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷന് എംഡി വി.പി. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. സംഗീതസംവിധായകന് വിദ്യാധരന് മാസ്റ്റര്‍, ശില്പകല വിദഗ്ധന്‍ ഡാവിഞ്ചി സുരേഷ്, ഇന്ത്യന്‍ ഫുട്ബോള്‍ താരം ജോപ്പോള്‍ അഞ്ചേരി, നര്‍ത്തകനും സിനി ആര്‍ട്ടിസ്റ്റുമായ ആര്‍എല്‍വി രാമകൃഷ്ണന് എന്നിവരെ ആദരിച്ചു. സ്കൂള്‍ ലീഡര്‍ ശ്രീഭദ്ര അശോക് കുമാര്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനേഷ്, വാര്‍ഡ് മെമ്പര്‍ പി.വി. മാത്യു, മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ് ഡി. ദാസ് മുകുന്ദപുരം പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിജി കൃഷ്ണ, മണപ്പുറം സിഎഫ്ഒ ഫിദല്‍ രാജ്, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ വി. ലളിത, പിടിഎ പ്രസിഡന്റ് വിനോദ് മേനോന്, കെജി കോ ഓര്‍ഡിനേറ്റര്‍ ആര്. രശ്മി എന്നിവര്‍ സംസാരിച്ചു.