മലയാറ്റൂര്‍ രാമകൃഷ്ണന് സര്‍ഗധനനായ ബഹുമുഖപ്രതിഭ: ഇ.എം. സതീശന്
ഇരിങ്ങാലക്കുട: സാംസ്കാരികകേരളം തീര്‍ച്ചയായും വിസ്മരിച്ചുകൂടാത്ത സര്‍ഗധനനായ ബഹുമുഖപ്രതിഭയായിരുന്നു മലയാറ്റൂര്‍ രാമകൃഷ്ണന് എന്ന് യുവകലാസാഹിതി ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇ.എം. സതീശന് പ്രസ്താവിച്ചു. മലയാളിമനസില്‍ നിസ്വരുടേയും പീഡിതരുടേയും കാവലാളായി കമ്യൂണിസ്റ്റ് പുരോഗമനശക്തികള്‍ ഉയര്‍ന്നുവരാന്‍ കെപിഎസിയും ദീര്‍ഘകാലം കെപിഎസിയുടെ അമരക്കാരനായ തോപ്പില്‍ഭാസിയും വഹിച്ച പങ്കും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
അഡ്വ. രാജേഷ് തമ്പാന് അധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ മലയാറ്റൂര്‍ പുരസ്കാരജേതാവായ കെ. ഉണ്ണികൃഷ്ണനെ യുവകലാസാഹിതി ജില്ലാ സെക്രട്ടറി സോമന് താമരക്കുളം ആദരിച്ചു. കേരളഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര്‍, യുവകലാസാഹിതി സെക്രട്ടറി വി.പി. അജിത്കുമാര്‍, ജോയിന്റ് സെക്രട്ടറി റഷീദ് കാറളം എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ചുനടന്ന വയലാര്‍ ഗാനാലാപന മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ അഭിനവ് സൂരജ്, പി.എസ്. ദൃശ്യ, അദ്രിജ സുജിത്ത് എന്നിവരും സീനിയര്‍ വിഭാഗത്തില്‍ ഓമന ഉണ്ണി, സ്മൈലീന, ശങ്കര്‍ജി എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.