താണിശേരി ലിറ്റില്‍ ഫ്ലവര്‍ എല്‍പി സ്കൂള്‍ വാര്‍ഷികവും പിടിഎ ദിനവും
![](https://irinjalakuda.news/wp-content/uploads/2025/02/THANISERY-LF-1024x438.jpeg)
താണിശേരി ലിറ്റില്‍ഫ്ലവര്‍ എല്‍പി സ്കൂളിലെ വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃ ദിനവും ഇരിങ്ങാലക്കുട രൂപത കോര്‍പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍സി മാനേജര്‍ ഫാ. സീജോ ഇരുമ്പന്‍, സ്കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി വിദ്യാര്‍ഥി പ്രതിനിധി എസ്. ശ്രീഹരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.
താണിശേരി: ലിറ്റില്‍ ഫ്ലവര്‍ എല്‍പി സ്കൂളിലെ വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃദിനവും ഇരിങ്ങാലക്കുട രൂപത കോര്‍പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍സി മാനേജര്‍ ഫാ.സീജോ ഇരുമ്പന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ.വര്‍ഗീസ് കോന്തുരുത്തി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലര്‍ സുജ സഞ്ജീവ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. എഇഒ എം.സി. നിഷ എന്റോമെന്റ് വിതരണം നടത്തി. നഗരസഭ മുന്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ലി സമ്മാനദാനം നടത്തി. പ്രധാന അധ്യാപിക വിമി വിന്‍സന്റ്, സ്റ്റാഫ് സെക്രട്ടറിനയന തോമസ്, പിടിഎ പ്രസിഡന്റ് അരുണ്‍ ജോസഫ്, എംപിടിഎ പ്രസിഡന്റ് ഡയാന ഡെന്‍സന്‍, സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധി ബിജു തീയാതി, പള്ളി ട്രസ്റ്റി എ.ജെ. ജോണ്സണ്, സ്കൂള്‍ ലീഡര്‍ എസ്. ശ്രീഹരി, സീനിയര്‍ അസിസ്റ്റന്റ് സിസ്റ്റര്‍ സിസ്റ്റര്‍ ടോംസി തുടങ്ങിയവര്‍ പ്രസംഗിച്ചു.