വര്‍ഗീയ ധ്രുവീകരണത്തിന്റെ കേന്ദ്രങ്ങളായി സര്‍വകലാശാലകളെ മാറ്റുവാന്‍ അനുവദിക്കില്ലെന്ന്: എഐഎസ്എഫ്
![](https://irinjalakuda.news/wp-content/uploads/2025/02/AISF-IJK-SAMMELANAM-1024x391.jpg)
എഐഎസ്എഫ് ഇരിങ്ങാലക്കുട സമ്മേളനം സംസ്ഥാന ജോ: സെക്രട്ടറി ബിബിന്‍ എബ്രഹാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: യുജിസി കരട് ചട്ടം പുറത്തുവന്നതിലൂടെ സര്‍വകലാശാലകളെ ഏതുവിധം കാല്‍ക്കീഴിലാക്കാമെന്ന കുതന്ത്ര പദ്ധതിയും വെളിവിലായിരിക്കുന്നുവെന്ന് എഐഎസ്എഫ്. ഇരിങ്ങാലക്കുട സമ്മേളനം സംസ്ഥാന ജോ: സെക്രട്ടറി ബിബിന്‍ എബ്രഹാം ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് പി.വി. വിഘ്നേഷ് അധ്യക്ഷത വഹിച്ചു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ.എ. അഖിലേഷ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, അസി: സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിപിന്‍, പ്രസിഡന്റ് എം.പി. വിഷ്ണുശങ്കര്‍, എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് പി. ശിവപ്രിയ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.മണ്ഡലം സെക്രട്ടറി മിഥുന് പോട്ടക്കാരന്‍ സ്വാഗതവും ജിബിന്‍ ജോസ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ജിബിന്‍ ജോസ് (പ്രസിഡന്റ്), പി.വി. വിഘ്നേഷിനെയും (സെക്രട്ടറി) തെരഞ്ഞെടുത്തു.