വര്‍ധിപ്പിച്ച തൊഴില്‍ നികുതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്നില്‍ വ്യാപാരികളുടെ ധര്‍ണ്ണ

ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്നില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ സമിതി ജില്ലാ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വര്‍ധിപ്പിച്ച തൊഴില്‍ നികുതി പിന്‍വലിക്കുക, മാലിന്യങ്ങളുടെ തോത് അനുസരിച്ച് ഹരിതകര്‍മ്മസേനയുടെ ഫീസ് ക്രമീകരിക്കുക, ലൈസന്‍സ് പുതുക്കാനുള്ള അനാവശ്യ നിബന്ധനകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നഗരസഭ ഓഫീസിന് മുന്നില്‍ വ്യാപാരികളുടെ ധര്‍ണ്ണ. വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ സമിതി ജില്ലാ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. ടി.വി. ആന്റോ, വി.കെ. അനില്‍കുമാര്‍, പി.വി. നോബിള്‍, ഷാജി ജോസ്, കെ.ആര്. ബൈജു, മണി മേനോന്, ഡീന്‍ ഷഹീദ്, ലിഷോയ് ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.