സിസ്റ്റര്‍ ഡോ. ആനി കുര്യാക്കോസ് എന്‍ഡോവ്മെന്റ് പുരസ്കാരം സമ്മാനിച്ചു

സിസ്റ്റര്‍ ഡോ. ആനി കുര്യാക്കോസ് എന്‍ഡോവ്മെന്റിന്റെ ഭാഗമായുള്ള ദേശീയ തലത്തിലെ മികച്ച അധ്യാപക പുരസ്കാരം ചങ്ങനാശ്ശേരി സെന്റ് ബെര്‍ക്കുമാന്‍സ് കോളജിലെ കെമിസ്ട്രി അസോസിയേറ്റ് പ്രഫസര്‍ ഡോ. രഞ്ജിത്ത് തോമസിനു ഐഎസ്ആര്‍ഓ സയന്റിസ്റ്റും ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്റേഷന്‍ ജേതാവുമായ ഡോ. പി.വി. രാധാദേവി സമ്മാനിക്കുന്നു. ഹോളി ഫാമിലി കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ മദര്‍ സിസ്റ്റര്‍ ഡോ. ആനി കുര്യാക്കോസ്, കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. എലൈസ എന്നിവര്‍ സമീപം.
ഇരിങ്ങാലക്കുട: സിസ്റ്റര്‍ ഡോ. ആനി കുര്യാക്കോസ് എന്‍ഡോവ്മെന്റിന്റെ ഭാഗമായുള്ള ദേശീയ തലത്തിലെ മികച്ച അധ്യാപക പുരസ്കാരവും 25001 രൂപ സമ്മാനതുകയും പ്രശസ്തിപത്രവും സമ്മാനിച്ചു. ചങ്ങനാശ്ശേരി സെന്റ് ബെര്‍ക്കുമാന്‍സ് കോളജിലെ കെമിസ്ട്രി അസോസിയേറ്റ് പ്രഫസര്‍ ഡോ. രഞ്ജിത്ത് തോമസാണ് മികച്ച അധ്യാപകനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്. സെന്റ് ജോസഫ്സ് കോളജില്‍ നടന്ന ചടങ്ങില്‍ ഐഎസ്ആര്‍ഓ സയന്റിസ്റ്റും ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്റേഷന്‍ ജേതാവുമായ ഡോ. പി.വി. രാധാദേവി പുരസ്കാരവും പ്രശസ്തുപത്രവും സമ്മാന തുകയും കൈമാറി. കോളജിന്റെ മുന്‍ പ്രിന്‍സിപ്പലും ഹോളി ഫാമിലി കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ മദറുമായ സിസ്റ്റര്‍ ഡോ. ആനി കുര്യാക്കോസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. എലൈസ മുഖ്യ പ്രഭാഷണം നടത്തി.