ആശ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ഒത്തുതീര്‍പ്പാക്കണം; പടിയൂരിൽ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

എടതിരിഞ്ഞി: സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരം അനുഷ്ടിക്കുന്ന ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നും അങ്കണവാടി ജീവനക്കാരുടെ വേതന വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് പടിയൂര്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് എ.ഐ. സിദ്ധാര്ത്ഥന് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സോണിയ ഗിരി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ ബ്ലോക്ക് സെക്രട്ടറി സിദ്ധീഖ് കറപ്പം വിട്ടില്‍ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് സെക്രട്ടറി കെ.കെ. ഷൗക്കത്തലി, മുന്‍ മണ്ഡലം പ്രസിഡന്റ് കെ.ആര്. പ്രഭാകരന്, വാര്‍ഡ് മെമ്പര്‍ സുനന്ദ ഉണ്ണികൃഷണന്, മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയ്സി ആന്റണി, മണ്ഡലം വൈസ് പ്രസിഡന്റ് ഒ.എന്‍. ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായ എം.സി. നീലാംബരന്‍, വി.കെ. നൗഷാദ്, ടി.ഡി. ദശോബ്, പി.എസ്. ജയരാജന്, ഇ.എന്‍. ശ്രിനാഥ്, സി.കെ. ജമാല്‍ എ.യു. വേണു ഗോപാല്‍ അജിത് കുമാര്‍, എ.എം. അശോകന്, ശശി വാഴൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.