ഒരു തുള്ളി മദ്യം ആയിരം തുള്ളി കണ്ണുനീരിനിടയാക്കുന്നു, ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം – മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട: ഒരു തുള്ളി കണ്ണുനീര് ആയിരം കണ്ണുനീരിന് ഇടയാക്കുന്നതുപോലെ ഒരു മില്ലീഗ്രം മയക്കുമരുന്ന് കോടിക്കണക്കിനു മുഷ്യരില്‍ കണ്ണുനീരിനിന് ഉടയാക്കുന്നുവെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ് (എകെസിസി) സംഘടിപ്പിച്ച ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. കുട്ടികളും, യുവാക്കളും മുതിര്‍ന്നവര്‍ വരെ ഇന്ന് മയക്കുമരുന്നിന് അടിമകളായികൊണ്ടിരിക്കുകയാണ്. കൊലപാതകങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും അപകടങ്ങള്‍ക്കും പിന്നിലെ പ്രധാന കാരണം ലഹരിയാണ്. ബോധവത്കരണങ്ങളും പ്രാര്‍ഥനകളും നടത്തി ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമക്കുന്നതിനൊടൊപ്പം നിയമനിര്‍മാണങ്ങള്‍ നടത്തുവാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും ജനപ്രതിനിധി സഭകളും മുന്നോട്ടു വരണമെന്നു ബിഷപ്പ് കൂട്ടിചേര്‍ത്തു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായിരുന്നു. രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. എകെസിസി രൂപത പ്രസിഡന്റ് ഡേവിസ് ഊക്കന്‍ അധ്യക്ഷത വഹിച്ചു. എകെസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയില്‍ മുഖ്യപ്രഭാഷണം നടത്തി. എകെസിസി രൂപത ഡയറക്ടര്‍ ഫാ. പോളി കണ്ണൂക്കാടന്‍ ലഹരി വിരുദ്ധ സന്ദേശം നല്കി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, സിസ്റ്റര്‍ റോസ് ആന്റോ, എകെസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി പത്രോസ് വടക്കൂഞ്ചേരി, പ്രോഗ്രാം കണ്‍വീനര്‍ ജോസഫ് തെക്കൂടന്‍, രൂപത ജനറല്‍ സെക്രട്ടറി ഡേവിസ് തുളുവത്ത്,രൂപത ട്രഷറര്‍ ആന്റണി തൊമ്മാന, രൂപത വൈസ് പ്രസിഡന്റ് റീന ഫ്രാന്‍സിസ്, പിആര്‍ഓ ഷോജന്‍ വിതയത്തില്‍, മദ്യവിരുദ്ധ സമിതി കത്തീഡ്രല്‍ പ്രസിഡന്റ് ജോബി പള്ളായി, നഗരസഭ മുന്‍ വൈസ് ചെയര്മാന് പി.ടി ജോര്‍ജ്, സിജോ ഇഞ്ചോടിക്കാരന്‍, ബാബു ചേലക്കാട്ടുപറമ്പില്‍, സി.ആര് പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.