ഇരിങ്ങാലക്കുട രൂപത കെസിവൈഎം; ഫ്ലെറ്റിന് ഫ്രാന്‍സിസ് ചെയര്മാന്, ജോണ്‍ ബെന്നി ജനറല്‍ സെക്രട്ടറി

ഇരിങ്ങാലക്കുട: രൂപത കെസിവൈഎം ചെയര്‍മാനായി ഫ്ലെറ്റിന് ഫ്രാന്‍സിസ് (ആളൂര്‍ ഈസ്റ്റ്), ജനറല്‍ സെക്രട്ടറിയായി ജോണ്‍ ബെന്നി (കൊടകര) എന്നിവരെ തെരഞ്ഞെടുത്തു. ഡയാന ഡേവിസ് (വൈസ് ചെയര്‍പേഴ്സണ്‍, കുറ്റിക്കാട്), സാന്ദ്ര വര്‍ഗ്ഗീസ് (ജോയിന്റ് സെക്രട്ടറി, കല്ലേറ്റുംകര), എ.ജെ. ജോമോന് (ട്രഷറര്‍, കാല്‍വരിക്കുന്ന്) എന്നിവരെയും സിന്‍ഡിക്കേറ്റ് അംഗങ്ങളായി നിഖില്‍ ലിയോണ്‍സ് (താഴേക്കാട്), ഐറിന് റിജു (പോട്ട) എന്നിവരെയും സെനറ്റ് അംഗങ്ങളായി ആല്ബിന് ജോയ് (കൊന്നക്കുഴി), സിബിന് പൗലോസ് (ദയാനഗര്‍), ജോണ്‍ ബെന്നി (കൊടകര), മെറിന് നൈജു (തുറവന്‍കുന്ന്) എന്നിവരെയും വനിതാവിംഗ് കണ്‍വീനറായി മരിയ വിന്സെന്റ്നെയും (താഴെക്കാട്) തെരഞ്ഞെടുത്തു.