പോകാം, ഉല്ലാസയാത്ര; അവധിക്കാല പാക്കേജുകളുമായി കെഎസ്ആര്‍ടിസി

ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഏപ്രിലില്‍ അവധിക്കാല ഉല്ലാസയാത്രകള്‍ ആരംഭിക്കുന്നു. മാമലക്കണ്ടം വഴി മൂന്നാര്‍, മലക്കപ്പാറ, നെല്ലിയാമ്പതി, മറയൂര്‍, കാന്തല്ലൂര്‍, വയനാട്, ഗവി, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, മലങ്കര ഡാം, മാംഗോ മെഡോസ്, സൂര്യാംശു ബോട്ട് യാത്ര, മലയാറ്റൂര്‍ തീര്‍ഥയാത്ര, റോസ് മല, പാലരുവി, തെന്മല, അഞ്ചുരുളി, രാമക്കല്‍മേട് എന്നിങ്ങനെ 12 സ്ഥലങ്ങളിലേക്കായി 20 യാത്രകളാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ ശനിയും ഞായറും മാത്രമായിരുന്നു ഉല്ലാസയാത്ര. ഏപ്രിലില്‍ അവധി ദിവസങ്ങളായതിനാല്‍ എല്ലാ ദിവസങ്ങളിലും യാത്ര ഒരുക്കിയിട്ടുണ്ട്.
ഏപ്രില്‍ ആറ്, 12, 19, 26 എന്നീ തീയതികളിലായി മാമലക്കണ്ടം വഴി മൂന്നാര്‍ക്ക് രാവിലെ 5.30ന് പുറപ്പെട്ട് രാത്രി ഒരുമണിക്ക് തിരിച്ചെത്തും. 990 രൂപയാണ് ഒരാള്‍ക്ക് ചാര്‍ജ്. ഏപ്രില്‍ അഞ്ച്, 27 എന്നീ ദിവസങ്ങളില്‍ മലക്കപ്പാറയിലേക്ക് രാവിലെ 6.30ന് പുറപ്പെട്ട് രാത്രി 8.30ന് തിരിച്ചെത്തും. ചാര്‍ജ് 570 രൂപ. ഏപ്രില്‍ 20, 26 എന്നീ തീയതികളില്‍ നെല്ലിയാമ്പതിയിലേക്ക് രാവിലെ 6.30ന് പുറപ്പെട്ട് രാത്രി 8.30ന് തിരിച്ചെത്തും. 660 രൂപ. ഏപ്രില്‍ 12, 14, 15, 27 തീയതികളില്‍ മറയൂര്‍കാന്തല്ലൂര്‍ യാത്ര. രാവിലെ അഞ്ചിന് പുറപ്പെട്ട് രാത്രി ഒരുമണിക്ക് തിരിച്ചെത്തും. 1470 രൂപ. ഏപ്രില്‍ 23ന് ഗവിയിലേക്ക് പുലര്‍ച്ചെ ഒരുമണിക്ക് പുറപ്പെട്ട് രാത്രി 12ന് തിരിച്ചെത്തും.
2350 രൂപ. ഏപ്രില്‍ 17, 27 എന്നീ തീയതികളില്‍ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, മലങ്കര ഡാം യാത്ര രാവിലെ അഞ്ചിന് പുറപ്പെട്ട് രാത്രി 11ന് തിരിച്ചെത്തും. 510 രൂപ. ഏപ്രില്‍ 25ന് മാംഗോ മെഡോസിലേക്കുള്ള യാത്ര രാവിലെ അഞ്ചിന് പുറപ്പെട്ട് രാത്രി 11ന് തിരിച്ചെത്തും. 1610 രൂപയാണ് ചാര്‍ജ്. ഏപ്രില്‍ 13, 17, 18 എന്നീ തീയതികളില്‍ മലയാറ്റൂര്‍ തീര്‍ഥാടനയാത്ര നടക്കും. 360 രൂപ. ഏപ്രില്‍ 16ന് സൂര്യാംശു ബോട്ടുയാത്ര രാവിലെ ഏഴിന് പുറപ്പെട്ട് രാത്രി ഒന്‍പതിന് തിരിച്ചെത്തും. 1350 രൂപ.
ഏപ്രില്‍ 27ന് റോസ് മല, പാലരുവി, തെന്മല യാത്ര രാവിലെ അഞ്ചിന് പുറപ്പെട്ട് രാത്രി ഒന്‍പതിന് തിരിച്ചെത്തും. 1280 രൂപ. ഏപ്രില്‍ 20ന് അഞ്ചുരുളി, രാമക്കല്‍മേട് യാത്ര രാവിലെ അഞ്ചിന് പുറപ്പെട്ട് രാത്രി 10ന് തിരിച്ചെത്തും. 780 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് രാവിലെ എട്ടിനും അഞ്ചിനുംഇടയില് 96339 79681, 0480 2823990 എന്നീ നമ്പറുകളില്‍ വിളിക്കുക.