ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലേക്കും ഇന്റര്‍നെറ്റ് കണക്ഷന്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെഹയര്സെക്കന്ഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളിലേക്കും ഇന്റര്‍നെറ്റ് കണക്ഷന്. ഐഡിബിഐ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗപ്പെടുത്തി ആണ് പ്രവൃത്തി നടത്തിയത്. പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി നിര്‍വഹിച്ചു.
സ്കൂള്‍ പിടിഎ. പ്രസിഡന്റ് പി.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു ഐഡിബിഐ ഇരിങ്ങാലക്കുട ബ്രാഞ്ച് മാനേജര്‍ ഫിലോമിന്‍ അനുരാഗ് വിശിഷ്ടാതിഥിയായി. വിഎച്ച്എസ്ഇ വിഭാഗം പ്രിന്‍സിപ്പല്‍ കെ.ആര്. ഹേന, ഹെഡ്മിസ്ട്രസ് കെ.എസ്. സുഷ, ഹയര്‍സെക്കന്‍ഡറി വിഭാഗം സീനിയര്‍ അസിസ്റ്റന്റ് എം.കെ. അജിത, കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപിക ഇന്ദുകല രാമനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.