വേളൂക്കര പഞ്ചായത്തില്‍ കൂട്ട നടത്തം സംഘടിപ്പിച്ചു

കൊറ്റനെല്ലൂര്‍: വേളൂക്കര ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ആരോഗ്യ സമിതിയുടെയും വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍, ജീവിതശൈലി രോഗ നിയന്ത്രണ ക്യാമ്പയിന്റെ ഭാഗമായി കൂട്ട നടത്തം സംഘടിപ്പിച്ചു. തുമ്പൂരില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം പി.കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം രഞ്ജിത ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ആരോഗ്യ ഗ്രാമം പദ്ധതിയുടെ വിശദീകരണം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി. പ്രസാദ് അവതരിപ്പിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ ലാലുമോന്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് ദീപ.ആര്.നായര്‍ എന്നിവര്‍ നേതൃത്വം നല്കി.