കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്ര സന്നിധിയില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. കുമാരി ആശ സുരേഷിന്റെ അഷ്ടപദിയോടെ സപ്താഹാചാര്യന്മാര് കിഴക്കേ നടയിലെ വേദിയിലെ വിളക്കില്‍ തെളിയിച്ചു കൊണ്ടാണ് സപ്താഹത്തിന്ന് തുടക്കം കുറിച്ചത്. ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് അംഗം ഡോ. മുരളി ഹരിതം ആമുഖ പ്രഭാഷണം നടത്തി. കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. അജയ് കുമാര്‍ സ്വാഗതവും, രാഘവന് മുളങ്ങാടന്‍ നന്ദിയും പറഞ്ഞു. യജ്ഞാചാര്യന്‍ വയപ്പുറം വാസുദേവ പ്രസാദ് നമ്പൂതിരി ശ്രീമദ് ഭാഗവത മാഹത്മ്യ പ്രഭാഷണം നടത്തി. സഹാചാര്യന്മാരായ മായാ മേനോന്, മടാശ്ശേരി ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവരും ഭാഗവത പാരായണം നടത്തി.