ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ 206641 വോട്ടർമാർ, 97408 പുരുഷൻമാർ 109233 സ്ത്രീകൾ
2313 വോട്ടർമാരുള്ള ആളൂർ പഞ്ചായത്തിലെ കാരാക്കുളം 22-ാം വാർഡാണ് ഏറ്റവും വലിയ വാർഡ്
715 വോട്ടർമാരുള്ള പൂമംഗലം പഞ്ചായത്തിലെ ചേലൂക്കാവ് ഒന്നാം വാർഡ് ഏറ്റവും ചെറിയ വാർഡ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നഗരസഭയിലും ഏഴു പഞ്ചായത്തുകളിലുമടക്കം 206641 വോട്ടർമാരാണുള്ളത്. ഇതിൽ 97408 പുരുഷൻമാർ 109233 സ്ത്രീകൾ. എല്ലാ വാർഡുകളിലും സ്ത്രീ സാന്നിധ്യമാണ് കൂടുതൽ. ഇരിങ്ങാലക്കുട നഗരസഭയിൽ മൊത്തം 55190 വോട്ടർമാരാണുള്ളത്. ഇതിൽ 25617 പുരുഷൻമാരും 29573 സ്ത്രീകളുമാണുള്ളത്. 41 വാർഡുകളടങ്ങുന്ന നഗരസഭയിൽ 1669 വോട്ടർമാരുള്ള കരുവന്നൂർ ബംഗ്ലാവ് രണ്ടാം വാർഡാണ് ഏറ്റവും വലുത്. 1042 വോട്ടർമാരുള്ള ചേലൂക്കാവ് 27-ാം വാർഡാണ് ഏറ്റവും ചെറുത്.
വേളൂക്കര പഞ്ചായത്ത്: വോട്ടർമാർ- 25396, പുരുഷൻമാർ -11953, സ്ത്രീകൾ-13442. ഏറ്റവും വലിയ വാർഡ് 13-ാം വാർഡ് പട്ടേപ്പാടം 1511 വോട്ടർമാർ. ഏറ്റവും ചെറിയ വാർഡ് നടവരമ്പ് മൂന്നാം വാർഡ് 1185 വോട്ടർമാർ.
മുരിയാട് പഞ്ചായത്ത്: വോട്ടർമാർ – 25182, പുരുഷൻമാർ – 11729, സ്ത്രീകൾ- 13453. ഏറ്റവും വലിയ വാർഡ് മുരിയാട് സെന്റർ ഏഴാം വാർഡ് 1858 വോട്ടർമാർ. ഏറ്റവും ചെറിയ വാർഡ് മിഷൻ വാർഡ് 14-ാം വാർഡ് 1257 വോട്ടർമാർ.
പടിയൂർ പഞ്ചായത്ത്: വോട്ടർമാർ – 16184, പുരുഷൻമാർ – 8415, സ്ത്രീകൾ – 7769. ഏറ്റവും വലിയ വാർഡ് ചെട്ടിയാൽ നോർത്ത് ഒന്നാം വാർഡ് 1398 വോട്ടർമാർ. ഏറ്റവും ചെറിയ വാർഡ് ചെട്ടിയാൽ സൗത്ത് 13-ാം വാർഡ് 994 വോട്ടർമാർ.
കാറളം പഞ്ചായത്ത്: വോട്ടർമാർ – 19386, പുരുഷൻമാർ – 9061, സ്ത്രീകൾ – 10325. ഏറ്റവും വലിയ വാർഡ് താണിശേരി 11-ാം വാർഡ് 1543 വോട്ടർമാർ. ഏറ്റവും ചെറിയ വാർഡ് കിഴുത്താണി സൗത്ത് എട്ടാം വാർഡ് 1066 വോട്ടർമാർ.
കാട്ടൂർ പഞ്ചായത്ത്: വോട്ടർമാർ – 15866, പുരുഷൻമാർ – 7385, സ്ത്രീകൾ – 8481. ഏറ്റവും വലിയ വാർഡ് മുനയം ഒന്നാം വാർഡ് 1290 വോട്ടർമാർ. ഏറ്റവും ചെറിയ വാർഡ് കരാഞ്ചിറ നോർത്ത് രണ്ടാം വാർഡ് 930 വോട്ടർമാർ.
പൂമംഗലം പഞ്ചായത്ത്: വോട്ടർമാർ – 10961, പുരുഷൻമാർ – 5021, സ്ത്രീകൾ – 5940. ഏറ്റവും വലിയ വാർഡ് നെറ്റിയാട് 12-ാം വാർഡ് 1031 വോട്ടർമാർ. ഏറ്റവും ചെറിയ വാർഡ് ചേലൂക്കാവ് ഒന്നാം വാർഡ് 715 വോട്ടർമാർ.
ആളൂർ പഞ്ചായത്ത്: വോട്ടർമാർ- 38477, പുരുഷൻമാർ – 18227, സ്ത്രീകൾ – 20250. ഏറ്റവും വലിയ വാർഡ് കാരാക്കുളം 22-ാം വാർഡ് 2313 വോട്ടർമാർ. ഏറ്റവും ചെറിയ വാർഡ് കല്ലേറ്റുങ്കര നോർത്ത് മൂന്നാം വാർഡ് 1170 വോട്ടർമാർ.