പണിക്കാട്ടിൽ ഭുവനേശ്വരി ക്ഷേത്രത്തിലെ ദേവീഭാഗവത യജ്ഞത്തിന് തിരി തെളിഞ്ഞു

അരിപ്പാലം: പണിക്കാട്ടിൽ ഭുവനേശ്വരി ക്ഷേത്രത്തിലെ ദേവീഭാഗവത യജ്ഞത്തിനു തിരിതെളിഞ്ഞു. തന്ത്രി ഡോ. ടി.എസ്. വിജയൻ ഗുരുപദം ഉദ്ഘാടനം ചെയ്തു. നവാഹ കമ്മിറ്റി ചെയർമാൻ സി.എം. അശോകൻ അധ്യക്ഷത വഹിച്ചു. നവാഹ മണ്ഡപത്തിന്റെ സമർപ്പണം കൊടുങ്ങല്ലൂർ നാരായണാലയത്തിലെ രാധിക മേനോൻ നിർവഹിച്ചു. യജ്ഞാചാര്യൻ ഒ. വേണുഗോപാൽ കുന്നംകുളം ഭാഗവത മഹാത്മ്യ പ്രഭാഷണം നടത്തി. കോ-ഓർഡിനേറ്റർ കെ.കെ. ബിനു, വസന്ത സുന്ദരൻ, എസ്എൻബിപി സമാജം പ്രസിഡന്റ് സമാജം പ്രസിഡന്റ് കെ.കെ. സഹദേവൻ, കേശവൻ തൈപറമ്പിൽ, സ്വാമിനാഥൻ പാലക്കാട്, സജീവൻ കുരിയക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. വൈദിക ചടങ്ങുകൾക്കു മേൽശാന്തി പടിയൂർ വിനോദ്, വിഷ്ണു ശാന്തി, കെ.ആർ. നിധീശ് ശാന്തി, വൈശാഖ് പണിക്കാട്ടിൽ എന്നിവർ നേതൃത്വം നല്കി.