അവിട്ടത്തൂര്‍ ഉത്സവത്തിനു കൊടിയേറി

അവിട്ടത്തൂര്‍: പത്തു ദിവസം നീണ്ടുനില്‍ക്കുന്ന അവിട്ടത്തൂര്‍ ഉത്സവത്തിനു കൊടിയേറി. ക്ഷേത്രം തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി കൊടിയേറ്റ കര്‍മം നിര്‍വഹിച്ചു. കുറിയേടത്തു രുദ്രന് നമ്പൂതിരി കൂറയും പവിത്രവും നല്കി. തുടര്‍ന്ന് നടന്ന കൊടിപ്പുറത്ത് വിളക്കിന് തിരുവമ്പാടി അര്ജുനന് തിടമ്പേറ്റി. 26 നു ആറാട്ടോടെ ഉത്സവം സമാപിക്കും.