റോഡിലെ വലിയ കുഴികൾ അപകടങ്ങള്‍ക്കു കാരണമാകുന്നതിൽ ക്രൈസ്റ്റ് നഗര്‍ റസിഡന്‍സ് അസോസിയേഷന് പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് നഗര്‍ റസിഡന്‍സ് അസോസിയേഷന് പ്രതിഷേധിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനും എകെപി ജംഗ്ഷനും ഇടയില്‍ രണ്ടു സ്ഥലങ്ങളിലായുള്ള റോഡിലെ വലിയ കുഴികളില്‍ വാഹനങ്ങള്‍ പെട്ട് നിരവധി അപകടങ്ങള്‍ക്കു കാരണമാകുന്നതിനാലാണു ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന് പ്രതിഷേധിച്ചത്. നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ യാതൊരു നടപടിയും കൈകൊള്ളുന്നില്ലായെന്നു അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികന് ഇവിടെ അപകടത്തില്‍പ്പെട്ട് പരിക്ക് പറ്റിയിരുന്നു. നടപടിയുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകുമെന്നു ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് കെ.ഇ. അശോകന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോംസണ്‍ ചിരിയങ്കണ്ടത്ത്, ജോയ് പോള്‍ ആലപ്പാട്ട്, ജോസ് മാളിയേക്കല്‍, ജോണ്സന് മാമ്പിള്ളി, ഷാജു കണ്ടംകുളത്തി, ജോണി എടത്തിരുത്തിക്കാരന്‍, വിനോയ് പന്തലിപ്പാടന്‍, ഇ.എ. സലീം, ബിയാട്രിസ് ജോണി, മേരി ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു.