ജല്‍ജീവന്‍ മിഷന് കുടിവെള്ള പദ്ധതിക്ക് മുരിയാട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി
പുല്ലൂര്‍: ജല്‍ജീവന്‍ മിഷന്റെ കുടിവെള്ള പദ്ധതിക്കു മുരിയാട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. മൂന്നു വര്‍ഷത്തിനുള്ളില്‍ പഞ്ചായത്തിലെ അര്‍ഹതപ്പെട്ട മുഴുവന്‍ വീടുകളിലും കുടിവെള്ള കണക്ഷന് എത്തിക്കുന്നതിനുള്ള പദ്ധതിക്കാണു തുടക്കം കുറിച്ചത്. പദ്ധതിയുടെ പഞ്ചായത്തുതല വിതരണോദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് മുഖ്യാതിഥിയായിരുന്നു. വാട്ടര്‍ അഥോറിറ്റി ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി.പി. രേഷ്മ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മിനി വരിക്കശേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ് പഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത്, നിഖിത അനൂപ്, മണി സജയന് എന്നിവര്‍ പ്രസംഗിച്ചു.