സംസ്കാര സമ്പന്നമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നവരാണ് അധ്യാപകര്‍-മാര്‍ ടോണി നീലങ്കാവില്‍
ഇരിങ്ങാലക്കുട: വിദ്യാഭ്യാസത്തെ ഒരു മിഷനായി ഏറ്റെടുത്ത് സംസ്കാര സമ്പന്നമായ ഒരു സമൂഹത്തെ വാര്ത്തെടുക്കുന്നവരാണു അധ്യാപകരെന്നു തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിമത ചിന്തകള്‍ക്കതീതമായി വിദ്യാസമ്പന്നമായ ഒരു ജനതയെ കെട്ടിപ്പടുക്കാന്‍ കേരളത്തിലെത്തിയ മിഷണറിമാര്‍ക്കു സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈസ് പ്രിന്‍സിപ്പലും ജന്തുശാസ്ത്ര വിഭാഗം തലവനുമായ ഡോ. സി.ഒ. ജോഷി, ഇംഗ്ലീഷ് വിഭാഗം തലവനായ പ്രഫ. പി.ഡി. ടോമി, പരീക്ഷ കണ്ട്രോളറും സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം തലവനുമായ ഡോ. ഡേവിസ് ആന്റണി മുണ്ടശേരി, കായിക വിഭാഗത്തിലെ മാര്‍ക്കറായ സി.വി. ജോയ് എന്നിവരാണു സര്‍വീസില്‍ നിന്നു വിരമിക്കുന്നത്. യാത്രയയപ്പ് സമ്മേളനത്തില്‍ കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നസീര്‍ മുഖ്യാതിഥിയായിരുന്നു. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ വിരമിച്ചവരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. സിഎംഐ തൃശൂര്‍ ദേവമാത പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ഡേവിസ് പനയ്ക്കല്‍ വിരമിക്കുന്നവര്‍ക്കു ഉപഹാരം നല്കി.