എകെജിസിടി ജില്ലാ സമ്മേളനം മുന്‍ എംഎല്‍എ ബാബു എം. പാലിശേരി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: അസോസിയേഷന് ഓഫ് കേരള ഗവണ്മെന്റ് കോളജ് ടീച്ചേഴ്സ് (എകെജിസിടി) ജില്ലാ സമ്മേളനം നടത്തി. ഉദാരവത്കരണ സ്വകാര്യവത്കരണ നടപടികളിലൂടെ ജനജീവിതം ദുഷ്കരമാക്കി കോര്‍പ്പറേറ്റുകളുടെ കമ്പോള താത്പര്യങ്ങളെ സംരക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ പ്രതിരോധിക്കുന്നതിനു അധ്യാപക സമൂഹത്തിനു ഉത്തരവാദിത്തമുണ്ടെന്നു മുന്‍ എംഎല്‍എ ബാബു എം. പാലിശേരി. എകെജിസിടിയുടെ 63-ാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഇബിച്ചിക്കോയ, വനിതാ സബ് കമ്മിറ്റി കണ്‍വീനര്‍ ഡോ. രമ്യ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഡോ. കെ.കെ. രമണി (പ്രസിഡന്റ്), ഡോ. എന്‍.എ. ജോജോമോന് (സെക്രട്ടറി), പി.കെ. വിജയന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.