പൈപ്പ് പൊട്ടി രൂപപ്പെട്ട അപകട ഗര്‍ത്തത്തില്‍ വാഴ തൈ നട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു
കാറളം: ആലുംപറമ്പ് സെന്റര്‍ മെയിന്‍ റോഡില്‍ കാനറ ബാങ്കിനു സമീപം കുടിവെള്ള പൈപ്പ് പൊട്ടി രൂപപ്പെട്ട അപകട ഗര്‍ത്തത്തില്‍ വാഴ തൈ നട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഒരു വര്‍ഷം മുമ്പ് കുടിവെള്ള പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി നന്നാക്കാന്‍ നിരവധി തവണ വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരെയും പഞ്ചായത്തിനെയും സമീപിച്ചിരുന്നുവെന്നു സമീപവാസികള്‍ പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് പരിപാടി ഉദ്ഘാടനം ചെയ്തു. ആയിരകണക്കിനു ലിറ്റര്‍ വെള്ളം പാഴായി പോകുകയും ദിനം പ്രതി കുഴിയില്‍ വീണു നിരവധി വാഹനാപകടങ്ങളില്‍ യാത്രക്കാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണു ഇപ്പോള്‍ ഉള്ളതെന്നു അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജീഷ് മേനോന് അധ്യക്ഷത വഹിച്ചു. പഞ്ചായത്തും ജനപ്രതിനിധികളും ഉടന്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സജീഷ് ജോസഫ്, ശ്രേയസ്, സഹീര്‍, ജോമി എന്നിവര്‍ പങ്കെടുത്തു.