മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ രോഗനിര്‍ണയ ക്യാമ്പ് 27 ന്
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് ഓഫ് ഇരിങ്ങാലക്കുടയും മാള ഗുരുധര്‍മം മിഷന് ആശുപത്രിയും സംയുക്തമായി മുട്ട് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. 27 നു ഉച്ചയ്ക്ക് ഒന്നു മുതല്‍ 4.30 വരെ ലയണ്‍സ് ക്ലബ് ഹാളില്‍ മുട്ട് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം നിര്‍വഹിക്കും. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍ അധ്യക്ഷത വഹിക്കും. പ്രശസ്ത അസ്ഥിരോഗ വിദഗ്ധനും ഗുരുധര്‍മം മിഷന് അശുപത്രിയുടെ അസ്ഥിരോഗ മേധാവിയുമായ ഡോ. ആന്റണി ജെ. കണ്ണംപ്പിള്ളി ക്യാമ്പിനു നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുത്ത ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്ക് സൗജന്യമായി ആശുപത്രി കണ്‍സള്‍ട്ടേഷനും സര്‍ജറിയുടെ 50 ശതമാനം കാഷ് ഡിസ്കൗണ്ടും നല്കുന്നതായിരിക്കുമെന്നു ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ പത്രസമ്മേളനത്തിലൂടെ അറിയിച്ചു. പത്രസമ്മേളനത്തില്‍ ഡോ. ആന്റണി ജെ. കണ്ണംപ്പിള്ളി, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍, സെക്രട്ടറി ജോണ്‍ നിധിന് തോമസ്, ട്രഷറര്‍ ജോണ്‍ തോമസ്, തോമാച്ചന് വെള്ളാനിക്കാരന്‍ എന്നിവര്‍ പങ്കെടുത്തു.