മതം പഠിപ്പിക്കുന്നത് മനുഷ്യ സ്നേഹം-മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: മതം പഠിപ്പിക്കുന്നത് മനുഷ്യ സ്നേഹമാണന്നും മാനവീകതയുടെ പ്രതീകങ്ങളായ അനാഥാലയങ്ങളെ ചേര്‍ത്ത് നിര്‍ത്തി സംരക്ഷിക്കേണ്ടതു സമൂഹത്തിന്റെ കടമയാണെന്നും ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ജെസിഐ ഇരിങ്ങാലക്കുട സംഘടിപ്പിച്ച മാനവ സമന്വയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. ജെസിഐ പ്രസിഡന്റ് വി.ബി. മണിലാല്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് യു. പ്രദീപ് മേനോന്, ജുമാ മസ്ജിദ് ഇമാം സിയാദ് മൗലവി, കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത്, പ്രോഗ്രാം ഡയറക്ടര്‍ ടെല്‍സണ്‍ കോട്ടോളി, സെക്രട്ടറി ഡയസ് കാരാത്രക്കാരന്‍, സാന്ത്വന സദന് സെക്രട്ടറി സിസ്റ്റര്‍ ബിന്‍സി, ലിഷോണ്‍ ജോസ്, സഖി മണിലാല്‍, ജോളി പെരേപ്പാടന്, വിവറി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു