ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഗ്രാമപഞ്ചായത്തിനെയും സ്റ്റാഫിനെയും അനുമോദിച്ചു
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നാലു ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്ന് ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയതിനും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ തൊഴില്‍ ദിനത്തില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയതിനും ഗ്രാമപഞ്ചായത്തിനെയും സ്റ്റാഫിനെയും അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഗ്രാമപഞ്ചായത്തിനേയും സ്റ്റാഫിനേയും അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ജെ. അജയ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കാര്‍ത്തിക ജയന്, ജോയിന്റ് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ സി.എ. റോബിന് എന്നിവര്‍ പ്രസംഗിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് അക്രഡിറ്റഡ് എന്‍ജിനീയര്‍ കെ.ഡി. അശ്വതി പുരസ്ക്കാരം ഏറ്റുവാങ്ങി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു