ബിജെപി പടിയൂര്‍ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു

പടിയൂര്‍: വളര്‍ന്നുവരുന്ന കഞ്ചാവ് മാഫിയയ്ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പടിയൂര്‍ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. ഷണ്മുഖം കനാല്‍ പരിസരത്ത് നടത്തിയ പരിപാടി ശ്രീജിത്ത് മണ്ണായില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം നിഷ പ്രനീഷ് അധ്യക്ഷത വഹിച്ചു. സുഖിന് പടിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. ആദര്‍ശ് വിരുത്തിപറമ്പില്‍, സുദേവന് തൃപ്രയാറ്റ് എന്നിവര്‍ പ്രസംഗിച്ചു.