ഇരിങ്ങാലക്കുട സൊഡാലിയര് ട്രസ്റ്റ് അംഗങ്ങള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്കി
ഇരിങ്ങാലക്കുട സൊഡാലിയര് ട്രസ്റ്റ് അംഗങ്ങള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്കി
ഇരിങ്ങാലക്കുട: ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്ന കിടപ്പ് രോഗികള്‍ക്കും പോസ്റ്റ് കോവിഡ് ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കും ആശ്വാസം നല്കാന് ഉപകരിക്കുന്ന സക്ഷന്‍ ഉപകരണങ്ങളും നെബൂലൈസര് ഉപകരണങ്ങളും ഇരിങ്ങാലക്കുട സൊഡാലിയര് ട്രസ്റ്റ് അംഗങ്ങള്‍ കിടപ്പ് രോഗികള്‍ക്കും കോവിഡ് രോഗികള്‍ക്കും കരുതല്‍ നല്കുന്ന ഇരിങ്ങാലക്കുട മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ തോമസ് കണ്ണംമ്പിള്ളിക്കു കൈമാറി. പ്രസിഡന്റ് ഒ.എസ്. വര്‍ഗീസ്, വിന്‍സെന്റ് ആലപ്പാടന്‍, തോമസ് മാവേലി, വര്‍ഗീസ് അക്കരക്കാരന്‍, ഡേവിസ് ചക്കാലക്കല്‍ എന്നിവര്‍ സന്നിഹിതരായി.