വിവാഹമാണ് വില്പനയല്ല എന്ന മുദ്രാവാക്യവുമായി എഐവൈഎഫ്
ഇരിങ്ങാലക്കുട: വിവാഹമാണ് വില്പനയല്ല എന്ന മുദ്രാവാക്യവുമായി എഐവൈഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കഥാകൃത്തും സാംസ്കാരിക പ്രവര്‍ത്തകനുമായ റഷീദ് കാറളം പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീധനത്തിനെതിരെയും ആഢംബര വിവാഹത്തിനെതിരേയും പുതിയ നിയമം കൊണ്ടുവരേണ്ടതുണ്ടെന്ന് റഷീദ് കാറളം പറഞ്ഞു. ജോജു കാട്ടൂര്‍ അധ്യക്ഷത വഹിച്ചു. പി.എസ്. കൃഷ്ണകുമാര്‍, സുധ പടിയൂര്‍, എന്‍.എസ്. സുഷില്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു