കോവിഡ് പ്രതിരോധ പ്രവര്‍ത്തന മികവിനുള്ള പുരസ്കാരം-സെന്റ് ജോസഫ്സ് കോളജിനും ഇരിങ്ങാലക്കുട നഗരസഭയ്ക്കും
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയ സ്ഥാപനങ്ങള്‍ക്കു പുരസ്കാരം നല്കി ആദരിച്ചു. സെന്റ് ജോസഫ്സ് കോളജിനെയും നഗരസഭയേയുമാണു ലയണ്‍സ് ക്ലബ് ആദരിച്ചത്. സെന്റ് ജോസഫ്സ് കോളജിനു വിദ്യാശ്രേഷ്ഠ പുരസ്കാരം നല്‍കിയും നഗരസഭയ്ക്ക് കര്‍മശ്രേഷ്ഠ പുരസ്കാരം നല്‍കിയുമാണ് ഇരുസ്ഥാപനങ്ങളേയും ആദരിച്ചത്. ആദരണ സമ്മേളനം ലയണ്‍സ് ക്ലബ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടോണി ആനോക്കാരന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ടി.ജെ. തോമസ്, സോണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍, സെക്രട്ടറി അഡ്വ. ജോണ്‍ നിധിന് തോമസ്, ട്രഷറര്‍ ജോണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. സെന്റ് ജോസഫ്സ് കോളജിനു വേണ്ടി പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആശ തെരേസയും നഗരസഭയ്ക്കു വേണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരിയും പുരസ്കാരം ഏറ്റുവാങ്ങി. ലയണ്‍സ് ക്ലബ് പ്രസിഡന്റ് വീണ ബിജോയ്, സെക്രട്ടറി റെന്‍സി നിധിന്, ട്രഷറര്‍ എല്‍സലറ്റ് ജോണ്‍, മുന്‍ പ്രസിഡന്റുമാരായ തോമസ് കാളിയങ്കര, കെ.എന്‍. സുഭാഷ്, മുന്‍ ട്രഷറര്‍ ബിജു കൂനന്‍ എന്നിവര്‍ നേതൃത്വം നല്കി.