വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നിഷേധിക്കുന്ന നടപടി പ്രതിഷേധാര്‍ഹം: എം.പി. ജാക്സണ്
ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ്, എന്‍സിസി, എന്‍എസ്എസ്, ജൂണിയര്‍ റെഡ് ക്രോസ് തുടങ്ങിയ സന്നദ്ധ സംഘടനകളില്‍ അംഗങ്ങളായുള്ള എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കു ഗ്രേസ് മാര്‍ക്ക് നിഷേധിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നു കെപിസിസി നിര്‍വാഹക സമിതി അംഗം എം.പി. ജാക്സണ് അഭിപ്രായപ്പെട്ടു. അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ഡിഇഒ ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സി.ജെ. ദാമു അധ്യക്ഷത വഹിച്ചു. കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി.കെ. ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സാജു ജോര്‍ജ്, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പ്രവീണ്‍ എം. കുമാര്‍, ട്രഷറര്‍ നിധിന് ടോണി, നിക്സണ് പോള്‍, എം.ജെ. ഷാജി, പി.എ. ഫ്രാന്‍സിസ്, സി.പി. ഷീബ എന്നിവര്‍ പ്രസംഗിച്ചു.