കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : ന്യൂനപക്ഷ മോര്‍ച്ച പ്രതിഷേധ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് 300 കോടി സിപിഎം കൊള്ള ഭരണസമിതിയേയും പങ്കു പറ്റിയ സിപിഎം നേതാക്കളെയും അറസ്റ്റ് ചെയ്യുക, സഹകാരികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ന്യൂനപക്ഷ മോര്‍ച്ച നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ ബാങ്കിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. പ്രതിഷേധ ധര്‍ണ ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് പടമാടന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജു കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടോണി ചാക്കോള, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി. വേണുമാസ്റ്റര്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷിയാസ് പാളയംകോട്ട്, ബിജെപി മണ്ഡലം ട്രഷര്‍ സണ്ണി കവലക്കാട്ട്, ന്യൂനപക്ഷ മോര്‍ച്ച നേതാക്കളായ ആന്റോ പുന്നേലിപറമ്പില്‍, വിന്‍സെന്റ് കണ്ടംകുളത്തി, ഷൈജു കാളിയങ്കര, തോമസ് എരിഞ്ചേരി, സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്കി.

പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം
പോഷന്‍ മാ 2026 പരിപാടി സംഘടിപ്പിച്ചു
കാര്‍ഷിക വായ്പ വിതരണ സെമിനാര്‍ നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി