യുവമോര്‍ച്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി
കരുവന്നൂര്‍: 300 കോടി സഹകരണ ബാങ്ക് കൊള്ളക്കെതിരെ യുവമോര്‍ച്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്. ഹരി ധര്‍ണ ഉദ്ഘാടനം ചെയ്തു. അതോടൊപ്പം ഹെല്‍പ്പ് ഡെസ്ക് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി. മിഥുന് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ജിനു ഗിരിജന്‍, ഹരിശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, നിയോജകമണ്ഡലം നേതാക്കളായ സുനില്‍ തളിയപറമ്പില്‍, അഖിലാഷ് വിശ്വനാഥന്, ഷാജുട്ടന്‍, സണ്ണി കവലക്കാട്ട്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബാബു വലിയവീട്ടില്‍, വൈസ് പ്രസിഡന്റ് ശ്യാംജി മാടത്തിങ്കല്‍, മണ്ഡലം നേതാക്കളായ ജീവന് വലിയവീട്ടില്‍, ശ്യാംരാജ്, അരുണ്‍, അജീഷ് പൈക്കാട്ട്, വൈശാഖ്, ഷിയാസ് പാളയംകോട്, റെനുദ്, സുഖിന് പടിയൂര്‍, അശ്വതി, അഞ്ജലി എന്നിവര്‍ നേതൃത്വം നല്കി.