കരൂപ്പടന്നയില്‍ ഗൃഹനാഥന്റെ മരണം; കൊലപാതകം ഭാര്യ അറസ്റ്റില്‍
ഇരിങ്ങാലക്കുട: കരൂപ്പടന്നയില്‍ ഗൃഹനാഥനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. കരൂപ്പടന്ന മേപ്പുറത്ത് അലിയെ (65) ആണ് കിടപ്പുമുറിയില്‍ പരുക്കേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവം കൊലപാതകമെന്നു കണ്ടെത്തി ഭാര്യ സുഹറയെ (56 ) അന്വേഷണ സംഘം അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പാലിയേറ്റീവ് കെയര്‍ സെക്രട്ടറി കൂടിയായ അലി തലക്കടിയേറ്റും വാരിയെല്ലിനും നട്ടെല്ലിനും പരുക്കേറ്റ് ദാരുണമായി മരണപ്പെട്ട നിലയില്‍ കിടപ്പുമുറിയില്‍ കാണപ്പെട്ടത്. ഭാര്യയും ഭര്‍ത്താവും മാത്രം താമസിക്കുന്ന വീട്ടില്‍ ഭര്‍ത്താവ് മരിച്ചു കിടന്നത് ബാത് റൂമില്‍ തലയടിച്ചു വീണ പരുക്കു കൊണ്ടാണെന്നാണ് ഭാര്യ സുഹറ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ തൃശൂര്‍ റൂറല്‍ എസ്.പി.ജി. പൂങ്കുഴലി ഐ.പി.എസിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ഇന്‍സ്പെക്ടര്‍ സുധീരന് എന്നിവരുടെ സംഘം സംഭവ സ്ഥലത്തെത്തി ഭാര്യയടക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. പിറ്റേന്ന് അലിയുടെ സംസ്കാരം കഴിഞ്ഞ ഉടനെ ഭാര്യയെ കസ്റ്റഡിയിലെടുത്തു. കൃത്യമായ തെളിവുകള്‍ നിരത്തിയുമുള്ള ചോദ്യം ചെയ്യലിനൊടുവില്‍ സുഹറ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും തന്നെ അടിക്കാനായി അടുക്കളയില്‍ നിന്ന് എടുത്ത മരവടി പിടിച്ചു വാങ്ങി അലിയുടെ തലക്ക് അടിക്കുകയായിരുന്നെന്നും സുഹറ പോലീസിനോടു പറഞ്ഞത്രേ. അടി കൊണ്ടു വീണ അലി എഴുന്നേറ്റ് തന്നെ ആക്രമിക്കുമെന്നു ഭയന്ന് തുടരെ അടിച്ചെന്നും സുഹറ പോലീസിനോട് പറഞ്ഞു. കൃത്യം നടത്തിയ ശേഷം പുലര്‍ച്ചെ കൊലപാതകത്തിന് ഉപയോഗിച്ച മരത്തടി ചവര്‍ കുനക്കിടയില് ഒളിപ്പിച്ചതും സുഹറ തന്നെയാണ്. തെളിവെടുപ്പിനിടെ ഇത് ഇവര്‍ പോലീസിന് കാണിച്ചു കൊടുത്തു. ഞായറാഴ്ചയാണ് സുഹറ കുറ്റസമ്മതം നടത്തിയത്. ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ എസ്.പി സുധീരന്, സൈബര്‍ ഇന്‍സ്പെക്ടര്‍ പി.കെ. പത്മരാജന്, എസ്.ഐ.മാരായ വി.ജിഷില്‍, കെ.ഷറഫുദ്ദീന്, പി.സി. സുനില്‍, എ.എസ്.ഐ സി.എം.ക്ലീറ്റസ്, പി.എസ്.സുജിത്ത് കുമാര്‍, സീനിയര്‍ സി.പി.ഒ മാരായ കെ.വി.ഉമേഷ്, കെ.എസ്.ഉമേഷ്, ഇ.എസ്.ജീവന്, സോണി സേവ്യര്‍ പി.കെ.നിഷി, കെ.എസ്.സിദിജ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന് ഉണ്ടായിരുന്നത്.