പാലിയത്ത് വിളംബരം കൂടല്‍മാണിക്യം ദേവസ്വം നടപ്പിലാക്കുക: ബിജെപി ഒബിസി മോര്‍ച്ച
ഇരിങ്ങാലക്കുട: പാലിയത്ത് വിളംബരം കൂടല്‍മാണിക്യം ദേവസ്വം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ഒബിസി മോര്‍ച്ച നിയോജകമണ്ഡലം കമ്മിറ്റി കൂടല്‍മാണിക്യം ദേവസ്വം ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. ബിജെപി ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സി.വി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി. വേണുമാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജന്മം കൊണ്ടല്ല കര്‍മം കൊണ്ടും പഠനം കൊണ്ടുമാണു ക്ഷേത്രത്തിലെ കര്‍മങ്ങള്‍ ചെയ്യാനുള്ള വ്യക്തികളെ നിശ്ചയിക്കേണ്ടതെന്നു പ്രഖ്യാപിച്ചതാണ് 1987 ലെ പാലിയം വിളംബരം. സുപ്രീംകോടതി പാലിയത്ത് വിളംബരം നടപ്പിലാക്കണമെന്ന് ദേവസ്വം ബോര്‍ഡുകള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിരുന്ന കാര്യം വേണുമാസ്റ്റര്‍ ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കൂടല്‍മാണിക്യം ക്ഷേത്രത്തെ യാഥാസ്ഥിതികതയുടെ കേന്ദ്രമാക്കി മാറ്റിയ ഇടത് ദേവസ്വം ഭരണസമിതി കോടതി വിധിയെക്കുറച്ച് മൗനം പാലിക്കുകയാണ്. അടിയന്തിരമായി ക്ഷേത്ര പൗരോഹിത്യ രംഗത്ത് പാലിയത്ത് വിളംബരം നടപ്പില്‍ വരുത്തി ദേവസ്വം ഭരണസമിതി ജാതി വിവേചനം അവസാനിപ്പിച്ച് സാമൂഹ്യനീതി ഉറപ്പുവരുത്തണമെന്നു കെ.സി. വേണുമാസ്റ്റര്‍ ആവശ്യപ്പെട്ടു. ഒബിസി മോര്‍ച്ച നേതാക്കളായ ബൈജു കൃഷ്ണദാസ്, സുബീഷ്, ജോജന്‍, ദിലീപ്, മനോജ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.