നരേന്ദ്രമോദിയുടെ പിറന്നാള്‍ ബിജെപി മധുരം വിതരണം ചെയ്ത് ആഘോഷിച്ചു
ഇരിങ്ങാലക്കുട: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ബിജെപി വഴിപാടുകള്‍ നടത്തിയും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. നിയോജകമണ്ഡലം കമ്മിറ്റി കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ താമരമാലയും പുഷ്പാഞ്ജലിയും നടത്തി. ക്ഷേത്രം തന്ത്രി തെക്കിനിയത്ത് തരണനെല്ലൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് പ്രസാദം നല്കി. തുടര്‍ന്ന് ഇരിങ്ങാലക്കുട ബിഷപ് ഹൗസിലും കാട്ടുങ്ങച്ചിറ ജുമാ മസ്ജിദിലും മധുരം വിതരണം ചെയ്തു. നിയോജകമണ്ഡലം ഓഫീസിനു മുന്നിലും പായസം, ലഡു വിതരണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണു, ഷൈജു കുറ്റിക്കാട്ട്, സെക്രട്ടറി അഖിലാഷ് വിശ്വനാഥന്, വൈസ് പ്രസിഡന്റുമാരായ സുനില്‍ തളിയപറമ്പില്‍, അമ്പിളി ജയന്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷിയാസ് പാളയംകോട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. ഒക്ടോബര്‍ ഏഴുവരെ സേവാസമര്‍പ്പണ്‍ അഭിയാന് എന്ന പേരില്‍ സേവന, പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു