മേഖലയില്‍ വിവിധ തലങ്ങളില്‍ മികവു പുലര്‍ത്തിയ വ്യക്തികളെ ആദരിച്ചു
ഊരകം: മേഖലയില്‍ വിവിധ തലങ്ങളില്‍ മികവു പുലര്‍ത്തിയ വ്യക്തികളെ ആദരിച്ചു കോണ്‍ഗ്രസിന്റെ മികവിന്റെ കൂട്ടായ്മ. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍, മറ്റു പ്രഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയവര്‍, കേന്ദ്ര സംസ്ഥാന തലത്തില്‍ അംഗീകാരം നേടിയവര്‍, വിവിധ കലാ, കായിക മത്സരങ്ങളില്‍ നേട്ടം കൊയ്തവര്‍ എന്നിവരെയാണു ചടങ്ങില്‍ ആദരിച്ചത്. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, കെ.എല്‍. ബേബി, എം.കെ. കലേഷ്, അശ്വതി സുബിന് എന്നിവര്‍ പ്രസംഗിച്ചു.

വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
പാലം പൊളിച്ചിട്ട് ഒരു മാസം; പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ