കാട്ടൂരില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കാട്ടൂര്‍: ഇല്ലിക്കാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊറ്റനെല്ലൂര്‍ കൈതവളപ്പില്‍ വേലായുധന് മകന് ജിതിന് (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെയായിരുന്നു അപകടം. കാട്ടൂര്‍ ഭാഗത്തുനിന്ന് ഇരിങ്ങാലക്കുടയിലേക്ക് പോകുകയായിരുന്ന ജിതിന്റെ ബൈക്കും എതിര്‍ദിശയില്‍ വന്നിരുന്ന കാട്ടൂര്‍ പൊഞ്ഞനം കൊല്ലാറ വീട്ടില്‍ ധയേഷിന്റെ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ജിതിന്റെ ബൈക്ക് സമീപത്തെ മതിലിലും ഇടിച്ചു. പരിക്കേറ്റ ഇരുവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിതിന്റെ ജീവന് രക്ഷിക്കാനായില്ല. സംസ്കാരം വീട്ടുവളപ്പില്‍ നടന്നു. അമ്മ: ഷീജ, സഹോദരി: ഷന്യ വിബിന്.

എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി
കാട്ടൂര്‍ പഞ്ചായത്തില്‍ സൗജന്യ കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍