ഗേറ്റ് മറച്ചു വെച്ചു കൃഷിനിലം നികത്തുന്നതായി പരാതി
എടതിരിഞ്ഞി: നിരവധി തവണ വെള്ളക്കെട്ടുകള്‍ക്കു വിധേയമായ എടതിരിഞ്ഞി വില്ലേജിലെ എടതിരിഞ്ഞി സെന്ററില്‍ കടകള്‍ക്കു പിന്‍വശമുള്ള കൃഷിയിടം അനധികൃതമായി മണിട്ടു നികത്തുന്നതായി പരാതി. കാലങ്ങളായി ശിവകുമാരേശ്വര ക്ഷേത്രക്കുളത്തില്‍ നിന്നു വെള്ളം ഒഴുകിപ്പോകുന്നത് ഇതുവഴിയാണ്. ഈ പ്രദേശം മണ്ണിട്ടു നികത്തിയാല്‍ ഇതുവഴിയുള്ള വെള്ളം ഒഴുകുന്നതിനു തടസം വരും. കൂടാതെ ഈ സ്ഥലത്തു കിഴക്കു പള്ളിത്താഴം വരെയുള്ള മഴവെള്ളം ഒഴുകി പോകുന്നതിനായി പടിയൂര്‍ റോഡില്‍ കൂടി കിഴക്കോട്ടാണു കുട്ടിപാലം നിര്‍മിച്ചിരിക്കുന്നത്. പടിയൂര്‍ പഞ്ചായത്തിലെ സിരാകേന്ദ്രമായ എടതിരിഞ്ഞി സെന്ററിലാണ് ഈ നിലം അനധികൃതമായി മണിട്ടു നികത്തി വെള്ളക്കെട്ടിലാക്കുന്നത്. ഇതിന് ഉടനടി നടപടി എടുക്കുവാന്‍ അധികാരികളോടു ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് എ.ആര്. ജയചന്ദ്രന് ആവശ്യപ്പെട്ടു.

വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
പാലം പൊളിച്ചിട്ട് ഒരു മാസം; പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ