പുഴയുടെ ഇരുകരയിലും ബിജെപി സത്യാഗഹ സമരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: മുനയം സ്ഥിരം ബണ്ടു നിര്‍മിക്കുക, അഴിമതി അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടു പുഴയുടെ ഇരുകരയിലും ബിജെപി സത്യാഗഹ സമരം സംഘടിപ്പിച്ചു. മധ്യ മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തു. ബിജെപി കാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹത്തില്‍ പ്രസിഡന്റ് ടി.വി. വിജീഷ് അധ്യക്ഷത വഹിച്ചു. ചുറ്റുവട്ടത്തുള്ള നാട്ടിക, ഇരിങ്ങാലക്കുട നിയോജക മണ്ഡലങ്ങളിലെ എട്ടു പഞ്ചായത്തുകളെ ബാധിക്കുന്ന ഈ വിഷയത്തില്‍ മന്ത്രി ഡോ. ആര്. ബിന്ദു ഇടപെടണമെന്നും സ്ഥിരം ബണ്ടു നിര്‍മിക്കണമെന്നും വര്‍ഷത്തില്‍ താത്കാലിക ബണ്ടു നിര്‍മിക്കുന്നതിലെ പങ്കു കച്ചവടം അന്വേഷിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ബിജോയ് തോമസ് പറഞ്ഞു. വരും നാളുകളില്‍ പാര്‍ട്ടി ശക്തമായ സമര പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, കെ.സി. വേണുമാസ്റ്റര്‍, മണ്ഡലം സെക്രട്ടറി ആശിഷ ടി. രാജ്, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഭിലാഷ് കണ്ടാരന്തറ, പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.വി. ബാബു, പഞ്ചായത്ത് മെമ്പര്‍ ധനേഷ്, ജയ്ഹിന്ദ് രാജന്, മഹിളാ മോര്‍ച്ച പ്രസിഡന്റ് സോന വിനീഷ്കുമാര്‍, എസ്സി മോര്‍ച്ച പ്രസിഡന്റ് ഇ.എസ്. ബിജു, ഗോപി മാടമ്പി എന്നിവര്‍ പ്രസംഗിച്ചു. ജയന്തി പുരുഷോത്തമന്, ടി.വി. വിനീഷ്, ആര്.വൈ. ദാസന്, എം.എസ്. സലേഷ്, വി.ജി. സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.