ഇരിങ്ങാലക്കുട പിണ്ടിപ്പെരുനാള്: നഗരം ആഘോഷ തിമിര്‍പ്പില്‍
ഇരിങ്ങാലക്കുട: കത്തീഡ്രല്‍ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ പിണ്ടിപ്പെരുന്നാളിന്റെ ആഘോഷത്തിമിര്‍പ്പിലാണു നാടും നഗരവും. ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ആത്മീയതയുടെയും ഇഴചേരലാണ് ഇരിങ്ങാലക്കുടക്കാര്‍ക്കു പിണ്ടിപ്പെരുന്നാള്. നയന മനോഹരമായ ദീപാലങ്കാരങ്ങളാല്‍ വീടുകളും സ്ഥാപനങ്ങളും മനോഹരമായി കഴിഞ്ഞു. ക്രൈസ്തവ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ മാനം മുട്ടെ ഉയരത്തിലുള്ള പിണ്ടികള്‍ കുത്തി അലങ്കരിച്ചിരിക്കുകയാണ്. വഴി വാണിഭക്കാര്‍ എല്ലാ റോഡുകളും കൈയടക്കി കഴിഞ്ഞു. ജാതി-മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഒന്നു ചേരാനും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുമുള്ള അവസരം കൂടിയാണു പിണ്ടിപ്പെരുന്നാള്. പലഹാര പണികള്‍ പൂര്‍ത്തിയാക്കി വീട്ടമ്മമാര്‍ ബന്ധുമിത്രാദികളെ വരവേല്‍ക്കാന്‍ തയാറായി കഴിഞ്ഞു. ഒട്ടേറെ പുതുമകളോടെയാണു കത്തീഡ്രല്‍ ദേവാലയത്തിലെ ഇത്തവണത്തെ ദീപാലങ്കാരം. ദീപാലങ്കാരങ്ങളുടെ സ്വച്ച് ഓണ്‍ കര്‍മം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്പി സുധീരന് നിര്‍വഹിച്ചു. അലങ്കാര പന്തലുകളുടെ സ്വിച്ച് ഓണ്‍ കര്‍മം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ചലച്ചിത്രതാരം ഇന്നസെന്റ് മുഖ്യാതിഥി ആയിരുന്നു. വികാരി ഫാ. പയസ് ചെറപ്പണത്ത് അധ്യക്ഷത വഹിച്ചു. വലിയങ്ങാടി സ്ട്രീറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള 95 അടി ഉയരമുള്ള ബഹുനില പന്തലിന്റെ സ്വിച്ച് ഓണ്‍ കര്‍മം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. മെയിന്‍ റോഡിലെ വാലപ്പന് സ്ക്വയറില്‍ ഉയര്‍ത്തിയ 65 അടി ഉയരമുള്ള ബഹുനില പന്തലിന്റെ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം വാലപ്പന് എക്സിം പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകന്‍ വാലപ്പന് അന്തോണി നിര്‍വഹിച്ചു.
പിണ്ടിപ്പെരുനാള് കൂട്ടായ്മ സൗഹാര്‍ദത്തിന്റെ സന്ദേശമായി മാറി
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാള് ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു നടന്ന മതസൗഹാര്‍ദ-സാംസ്കാരിക കൂട്ടായ്മ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. പയസ് ചെറപ്പണത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി, വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഇമാം സിയാദ് ഫൈസി, എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് ഡി. ശങ്കരന്‍കുട്ടി, എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് മുക്കുളം വിശ്വംഭരന്, ഡിവൈഎസ്പി ബാബു കെ. തോമസ്, അസിസ്റ്റന്റ് വികാരിമാരായ ഫാ. സാംസണ് എലുവത്തിങ്കല്‍, ഫാ. ടോണി പാറേക്കാടന്‍, ഫാ. ജിബിന്‍ നായത്തോടന്‍, ട്രസ്റ്റിമാരായ ഡോ. ജോസ് തൊഴുത്തുംപറമ്പില്‍, കുരിയന്‍ വെള്ളാനിക്കാരന്‍, അഡ്വ. ഹോബി ജോളി ആഴ്ച്ചങ്ങാടന്‍, ജെയ്ഫിന് ഫ്രാന്‍സിസ് കൊടലിപറമ്പില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ബിജു പോള്‍ അക്കരക്കാരന്‍, ജോയിന്റ് കണ്‍വീനര്‍മാരായ സുനില്‍ ആന്റപ്പന് ഞാറേക്കാടന്‍, ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. കത്തീഡ്രല്‍ ദേവാലയത്തിനു മുന്നില്‍ ഒരുക്കിയ പിണ്ടിയില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ തിരി തെളിയിച്ചു.
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപ്പെരുന്നാളിനു നാടൊരുങ്ങി
ഇരിങ്ങാലക്കുട: കത്തീഡ്രല്‍ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ പിണ്ടിപ്പെരുന്നാളിന്റെ ആഘോഷത്തിമിര്‍പ്പിലാണു നാടും നഗരവും. ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ആത്മീയതയുടെയും ഇഴചേരലാണ് ഇരിങ്ങാലക്കുടക്കാര്‍ക്കു പിണ്ടിപ്പെരുന്നാള്. നയന മനോഹരമായ ദീപാലങ്കാരങ്ങളാല്‍ വീടുകളും സ്ഥാപനങ്ങളും മനോഹരമായി കഴിഞ്ഞു. ക്രൈസ്തവ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ മാനം മുട്ടെ ഉയരത്തിലുള്ള പിണ്ടികള്‍ കുത്തി അലങ്കരിച്ചിരിക്കുകയാണ്. വഴി വാണിഭക്കാര്‍ എല്ലാ റോഡുകളും കൈയടക്കി കഴിഞ്ഞു. ജാതി-മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഒന്നു ചേരാനും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുമുള്ള അവസരം കൂടിയാണു പിണ്ടിപ്പെരുന്നാള്. പലഹാര പണികള്‍ പൂര്‍ത്തിയാക്കി വീട്ടമ്മമാര്‍ ബന്ധുമിത്രാദികളെ വരവേല്‍ക്കാന്‍ തയാറായി കഴിഞ്ഞു. ഒട്ടേറെ പുതുമകളോടെയാണു കത്തീഡ്രല്‍ ദേവാലയത്തിലെ ഇത്തവണത്തെ ദീപാലങ്കാരം. ദീപാലങ്കാരങ്ങളുടെ സ്വച്ച് ഓണ്‍ കര്‍മം ഡിവൈഎസ്പി ബാബു കെ. തോമസ് നിര്‍വഹിച്ചു. അലങ്കാര പന്തലുകളുടെ സ്വിച്ച് ഓണ്‍ കര്‍മം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ചലച്ചിത്രതാരം ഇന്നസെന്റ് മുഖ്യാതിഥി ആയിരുന്നു. വികാരി ഫാ. പയസ് ചെറപ്പണത്ത് അധ്യക്ഷത വഹിച്ചു. വലിയങ്ങാടി സ്ട്രീറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള 95 അടി ഉയരമുള്ള ബഹുനില പന്തലിന്റെ സ്വിച്ച് ഓണ്‍ കര്‍മം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. മെയിന്‍ റോഡിലെ വാലപ്പന് സ്ക്വയറില്‍ ഉയര്‍ത്തിയ 65 അടി ഉയരമുള്ള ബഹുനില പന്തലിന്റെ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം വാലപ്പന് എക്സിം പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകന്‍ വാലപ്പന് അന്തോണി നിര്‍വഹിച്ചു.
ദനഹാ ഫെസ്റ്റ്; ഉയരത്തിനും അലങ്കാരത്തിനും പിണ്ടിമത്സരം
ഇരിങ്ങാലക്കുട: യുവജന സംഘടനകളായ സിഎല്സിയുടെയും കെസിവൈഎമിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പിണ്ടി മത്സരം വളരെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കത്തീഡ്രല്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പിണ്ടി മത്സരത്തില്‍ ഏറ്റവും ഉയരമുള്ള പിണ്ടിക്കാണു സമ്മാനം. 22 അടിക്കും 28 അടിക്കും ഇടയില്‍ ഉയരമുള്ള 50 ഓളം പിണ്ടികളാണു മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കത്തീഡ്രല്‍ കെസിവൈഎമിന്റെ നേതൃത്വത്തില്‍ പിണ്ടിയലങ്കാര മത്സരത്തിന് ഇടവകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു 50 ഓളം പിണ്ടികളാണു തയാറെടുത്തിരിക്കുന്നത്.
കത്തീഡ്രലില്‍ ഇന്ന്
ഉച്ചതിരിഞ്ഞ് 1.45 മുതല്‍ 4.45 വരെ കേരളത്തിലെ പ്രമുഖ ബാന്റ് വാദ്യ മേളക്കാരായ മൂവാറ്റുപുഴ ഏയ്ഞ്ചല്‍ വോയ്സ്, മുണ്ടത്തിക്കോട് രാഗദീപം എന്നിവരുടെ ബാന്റ് വാദ്യം ഉണ്ടായിരിക്കും. വൈകീട്ടു അഞ്ചിനു നടക്കുന്ന ദിവ്യബലിക്കു ശേഷം രൂപം എഴുന്നള്ളിച്ചു വെയ്ക്കലും പള്ളി ചുറ്റി പ്രദക്ഷിണവും നേര്‍ച്ച വെഞ്ചിരിപ്പും നടക്കും. മുന്‍ വികാരി ഡോ. ആന്റു ആലപ്പാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. വലിയങ്ങാടി, കുരിശങ്ങാടി, കോമ്പാറ, കാട്ടുങ്ങച്ചിറ എന്നീ വിഭാഗങ്ങളുടെ അന്വെഴുന്നള്ളിപ്പുകള് രാത്രി 12 നു പള്ളിയിലെത്തും.
വലിയങ്ങാടി സ്ട്രീറ്റ് ഫെസ്റ്റിവല്‍ ഇന്ന്
പിണ്ടിപ്പെരുന്നാളിന്റെ ഭാഗമായുള്ള വലിയങ്ങാടി സ്ട്രീറ്റ് ഫെസ്റ്റിവല്‍ ഇന്നു രാത്രി ഏഴിനു മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ഇന്നസെന്റ് മുഖ്യാതിഥി ആയിരിക്കും. രാത്രി 10.30 ന് ആല്‍ത്തറയില്‍ നിന്നും അമ്പു പ്രദക്ഷിണം ആരംഭിക്കും
ഭക്തി സാന്ദ്രമായി കത്തീഡ്രല്‍ ദേവാലയത്തിലെ പിണ്ടിപ്പെരുന്നാള് പ്രദക്ഷിണം
ഇന്നു രാത്രി എട്ടിന് ദനഹ നൈറ്റ് ഫ്യൂഷന്‍ പ്രോഗ്രാം
ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായ പിണ്ടിപ്പെരുന്നാള് പ്രദക്ഷിണം സൗഹാര്‍ദത്തിന്റെ സന്ദേശം നല്കുന്നതുമായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ടിന് നടന്ന ദിവ്യബലിക്കു ശേഷമാണ് നഗര വീഥികളിലൂടെ വിശ്വാസ തീക്ഷ്ണതയാല്‍ പ്രദക്ഷിണം നടന്നത്. ആദ്യം തിരുന്നാള്‍ പ്രദക്ഷിണത്തിന്റെ വരവറിയിച്ച് പെരുമ്പറ മുഴക്കികൊണ്ടുള്ള രാജകീയ വിളംബരവുമായി നകാരമേളം. രണ്ട് കാളവണ്ടികളിലായിട്ടായിരുന്നു നകാരമേളം. തൊട്ടുപുറകിലായി 68 കുടുംബസമ്മേളനങ്ങളെ പ്രതിനിധീകരിച്ച് 68 പൊന്‍ കുരിശുകളും പേപ്പല്‍ പതാകകളും അറുന്നൂറ് മുത്തുകുടകളുമായി വിശ്വാസി സമൂഹം. ഇതിനിടയില്‍ ചെണ്ടമേളങ്ങളും ബാന്‍ഡ് മേളങ്ങളും. ഇതിനു പുറകിലായിരുന്നു വിശുദ്ധ ഗീവര്‍ഗീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സെന്റ് തോമസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള അലങ്കരിച്ച തേര്. പ്രദക്ഷിണം കടന്നുപോകുന്ന വീഥികള്‍ക്കിരുവശവും വര്‍ണവിളക്കുകള്‍ പ്രഭ വിതറി. പ്രദക്ഷിണത്തിനു മുന്നില്‍ രണ്ടു കാളവണ്ടികളിലായി നകാരങ്ങളുടെ വരവും രൂപക്കൂടിനു മുന്നില്‍ തൂക്കുവിളക്കേന്തി രണ്ടുപേര്‍ നടന്നുനീങ്ങുന്നതും ചരിത്രത്തെ അനുസ്മരിപ്പിക്കുന്നതാണ്. കത്തീഡ്രലില്‍ ഇന്ന് രാത്രി എട്ടിന് വര്‍ണമഴ, തുടര്‍ന്നു നടക്കുന്ന ദനഹ നൈറ്റ് ഫ്യൂഷന്‍ പ്രോഗ്രാം ഉദ്ഘാടനം ടിഎന്‍ പ്രതാപന് എംപി നിര്‍വഹിക്കും. രാത്രി 12 ന് തിരുസ്വരൂപങ്ങള്‍ പന്തലില്‍ നിന്നും പള്ളിയിലേക്ക് കയറ്റിവെക്കും.