ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡി.ഐ.ജി എസ് സുരേന്ദ്രന് ഇരിങ്ങാലക്കുടയില്‍ എത്തി നിയന്ത്രങ്ങള്‍ വിലയിരുത്തി.
ഇരിങ്ങാലക്കുട: കോവീഡ് സമ്പര്‍ക്ക വ്യാപനത്തെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇരിങ്ങാലക്കുട മുരിയാട് പ്രദേശത്തെ നിയന്ത്രണങ്ങള്‍ വിലയിരുത്തുന്നതിനായി ഡി.ഐ.ജി എസ് സുരേന്ദ്രന് ഇരിങ്ങാലക്കുടയില്‍ എത്തി. നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഗതാഗത നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും. ഒരുകാരണവശാലും ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് ആദ്ദേഹം പറഞ്ഞു. എസ്പി ആര്. വിശ്വനാഥ്, ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കുര്യന് ജോസഫ്, പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
- രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 12 മണിവരെ ഒരു വാര്‍ഡില്‍ രണ്ട് കടകള്‍ വീതം തുറന്നു പ്രവര്‍ത്തിക്കും.പക്ഷെ ജനങ്ങള്‍ക്ക് നേരിട്ട് അവിടെ പോകാന്‍ വിലക്കുണ്ട്.
- ഓരോ വാര്‍ഡുകളിലും മൂന്ന് സന്നദ്ധ സേവകരുടെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. വീട്ടുസാധനങ്ങള്‍ ഇവര്‍ എത്തിച്ചുതരും.
- 41 വാര്ഡുകളായിട്ടുള്ള 123 വളണ്ടിയര്‍മാര്‍ വഴി ഇക്കാര്യം ഉറപ്പു വരുത്തി.
- പെട്രോള്‍ പമ്പുകള്‍ക്ക് അവശ്യസര്വ്വൂസുകള്ക്ക് മാത്രമെ ഇന്ധനം നല്കാന് പാടുള്ളു.
- മെഡിക്കല്‍ ഷോപ്പകള്ക്ക് പ്രവര്‍ത്താനാനുമതി ഉണ്ട്. വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഉണ്ടാകും.
- അനുമതിയില്ലാതെ പുറത്തിറങ്ങിയാല്‍ നടപടിയെടുക്കും.
- തൃശൂര്‍-കൊടുങ്ങല്ലൂര്‍, പോട്ട-മൂന്നുപീടിക സംസ്ഥാന പാതകളിലെ ഗതാഗതം നിയന്ത്രിക്കും. കഴിയുന്നത്ര വാഹനങ്ങള്‍ തിരിച്ച് വിടും.