ചെമ്മണ്ടയില്‍ ജീവനൊടുക്കിയ വ്യക്തിക്ക് കോവിഡ്
ഇരിങ്ങാലക്കുട: കാറളം പഞ്ചായത്ത് നാലാം വാര്‍ഡ് ചെമ്മണ്ടയില്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെമ്മണ്ട കണ്ടംകുളത്തി പരേതനായ പോളിന്റെ മകന് വില്സന് (46) ആണു മരിച്ചത്. അവിവാഹിതനാണ്. വീട്ടില്‍ തനിച്ച് തമാസിക്കുന്ന ഇയാളെ കഴിഞ്ഞ ദിവസം രാവിലെയാണു ജീവനൊടുക്കിയിലയില് കണ്ടത്. തുടര്‍ന്നു നടത്തിയ ആദ്യ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെമ്മണ്ട പരിസരത്തെ കടകള്‍ ആരോഗ്യവിഭാഗം അടപ്പിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്കരിക്കാനുള്ള നടപടികളിലാണു ആരോഗ്യവിഭാഗം. മൃതദേഹം ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മോര്‍ച്ചറിയിലാണ്. സംസ്കാരം ബുധനാഴ്ച നടക്കും. മാതാവ് മേരി.

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി
ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു